Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യയോടൊപ്പം...

വിദ്യയോടൊപ്പം മൂല്യബോധവും വിദ്യാലയത്തില്‍നിന്ന്​ നേടണം -സി.കെ. ആശ

text_fields
bookmark_border
വൈക്കം: സ്‌കൂള്‍ വിട്ടിറങ്ങുന്ന കുട്ടികള്‍ വിദ്യയോടൊപ്പം മൗലികമായ മൂല്യബോധവുംകൂടി നേടിയിരിക്കണമെന്ന് സി.കെ. ആശ എം.എല്‍.എ. സ്‌കൂള്‍ പ്രവേശനത്തി​െൻറ ജില്ലതല ഉദ്ഘാടനം വെച്ചൂര്‍ ഗവ. ദേവീവിലാസം ഹയര്‍ സെക്കൻഡറിയിൽ നിര്‍വഹിക്കുകയായിരുന്നു അവർ. അടച്ചുപൂട്ടല്‍ ഭീഷണിയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ പുതിയ അധ്യയനവര്‍ഷത്തിലും ഊർജിതമാക്കും. ജില്ലയിലെ 21 പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസമേഖലയുടെ വികസനത്തിന് മൂന്നുപ്രധാന പദ്ധതികള്‍ക്കുള്ള തുക ജില്ല പഞ്ചായത്തി​െൻറ ബജറ്റിൽ ഉള്‍ക്കൊള്ളിച്ചുവെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 59 കുട്ടികളെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ നേതൃത്വത്തില്‍ സ്വീകരിച്ചു. പഠനോപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വൈ. ജയകുമാരി നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു. പുതിയ വര്‍ഷത്തെ അക്കാദമിക് ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശകുന്തള, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രഞ്ജിത്, പി. സുഗതന്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, മറ്റ് ജനപ്രതിനിധികളായ ശ്രീദേവി ജയന്‍, കെ.എസ്. ഷിബു, ജയശ്രീ നന്ദകുമാര്‍, ടി.എം. അശ്വതി, കെ.ആര്‍. ഷൈലകുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ ജെസിക്കുട്ടി ജോസഫ്, ലിജി ജോസഫ്, ടി.കെ. മിനി, പി. രത്‌നമ്മ, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ മാണി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ആര്‍. മേഴ്‌സി, ബി.പി.ഒ ടി.കെ. സുവർണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ രതിമോള്‍, പി.ടി.എ പ്രസിഡൻറ് പി.കെ. ജയചന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ കെ. റോഷന്‍ എന്നിവർ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.കെ. അരവിന്ദാക്ഷന്‍ സ്വാഗതവും പ്രധാനാധ്യാപിക പി.എസ്. നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു. വൈക്കം ഗവ. ബോയ്സ് ഹയർ സെക്കഡറി സ്കൂളിലെ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൻ എസ്. ഇന്ദിരദോവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അവാർഡ് വിതരണവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. നേരേകടവ് ഗവ. എൽ.പി സ്കൂളിൽ വാർഡ് അംഗം സാബു പി. മണലൊടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സി.പി.ഒ സജീവൻ നവാഗതർക്ക് ബാഗുകളും നേരേകടവ് പണ്ഡിറ്റ് കറുപ്പൻ സ്മാരകസമിതി പഠനോപകരണങ്ങളും വിതരണം ചെയ്തു. വല്ലകം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പൂർവവിദ്യാർഥി കേണൽ അഗസ്റ്റിൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ഷട്ടിൽ ബാഡ്മിൻറൺ ടൂർണമ​െൻറ് നാലിന് തുടങ്ങും കോട്ടയം: മാങ്ങാനം സ​െൻറ് പീറ്റേഴ്‌സ് യങ്‌മെന്‍സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ അഖില കേരള ഷട്ടില്‍ ബാഡ്മിൻറൺ ടൂര്‍ണമ​െൻറ് ഇൗ മാസം നാലുമുതല്‍ ഒമ്പതുവരെ സ​െൻറ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. നാലിന് വൈകീട്ട് ആറിന് കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് സമാപനസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ ബോബി ഫിലിപ്, ഡോ. ജേക്കബ് ജോര്‍ജ്, രതീഷ് കുര്യന്‍ എന്നിവര്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story