Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ത്യയും ചൈനയും...

ഇന്ത്യയും ചൈനയും സഹകരിച്ചാൽ ഏഷ്യക്ക്​ മെച്ചപ്പെട്ട ഭാവിയെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
സിംഗപ്പൂർ: ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഏഷ്യക്കും ലോകത്തിനും മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷാൻഗ്രി-ല സംഭാഷണത്തിലെ മുഖ്യപ്രഭാഷണത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അതിർത്തിയിൽ സമാധാനം പുലർത്തുന്നതിലും ഇന്ത്യയും ചൈനയും പക്വത പുലർത്തിയിട്ടുണ്ട്. ശത്രുക്കൾ നിറഞ്ഞ ഏഷ്യ മേഖലയെ പിറകോട്ട് വലിക്കും. എന്നാൽ, സഹകരണത്തി​െൻറ ഏഷ്യ ഇൗ നൂറ്റാണ്ടി​െൻറ ഭാഗധേയം നിർണയിക്കും. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് െഎക്യത്തോടെ പ്രവർത്തിക്കാനാണ് ലോകം ആവശ്യപ്പെടുന്നത്. ഇന്തോ-പസിഫിക് മേഖലയിൽ ഇന്ത്യക്ക് സ്വതന്ത്ര നയമാണുള്ളത്. ഇവിടെ നിയമത്തിൽ അധിഷ്ഠിതമായ അവസ്ഥയുണ്ടാകണം. ഇത് അഭിവൃദ്ധിക്കും സുരക്ഷക്കും വഴിതുറക്കും. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇന്ത്യ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. മത്സരം സ്വാഭാവികമാണ്. പക്ഷേ അത് സംഘർഷത്തിന് വഴിമാറരുത്. -അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story