Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅടിമാലി ബസ്​...

അടിമാലി ബസ്​ സ്​റ്റാൻഡ് മഴ പെയ്​താൽ ചളിക്കുളം

text_fields
bookmark_border
അടിമാലി: മഴ പെയ്താൽ നീന്തൽക്കുളമായി മാറിയിരിക്കുകയാണ് അടിമാലി ബസ് സ്റ്റാൻഡ്. തകർന്നതിന് പിന്നാലെ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാരെ വലക്കുകയാണ്. മഴക്കാലമെത്തിയതോടെ മുട്ടറ്റം വെള്ളമാണ്. ചളിയും വെള്ളവും നിറഞ്ഞ് കെട്ടിക്കിടക്കുന്നതിലൂടെ ഇറങ്ങിക്കയറി വേണം ബസിൽ കയറാൻ പോകാൻ. ചെറിയൊരു മഴ പെയ്താൽ സ്റ്റാൻഡിൽ പിന്നെ വെള്ളപ്പൊക്കമാകും. ടാർ ചെയ്യുന്നതിനും കംഫർട്ട് സ്റ്റേഷൻ നവീകരിക്കുന്നതിനും പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കരാർ എടുത്തവർ മഴക്ക് മുമ്പ് നിർമാണം പൂർത്തിയാക്കാതെ വന്നതാണ് വിനയായി മാറിയത്. നിർമാണത്തിന് ഇറക്കിയ മെറ്റൽ, ടാർ എന്നിവ പുതിയ ഷോപ്പിങ് കോപ്ലക്സിന് മുന്നിലെ വെയ്റ്റിങ് ഷെഡിന് മുന്നിലാണ് ഇറക്കിയിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ഇരട്ടി ദുരിതം വിതക്കുന്നു. ബങ്ക് ഷോപ്പുകളുടെ മുന്നിൽ മറ്റൊരു വെയ്റ്റിങ് ഷെഡ് ഉണ്ടെങ്കിലും ടാക്സി ഓട്ടോകളും സ്വകാര്യ വാഹനങ്ങളും വെയ്റ്റിങ് ഷെഡിന് മുന്നിൽ നിരക്കുന്നതോടെ ഇവിടെയും യാത്രക്കാർ കയറാനാകാതെ വിഷമിക്കുന്നു. ഇതോടെ ചളിനിറഞ്ഞ സ്റ്റാൻഡിൽനിന്ന് അധികൃതരെ ശപിച്ച് യാത്ര തുടരുകയാണ് ഇവിടെ എത്തുന്നവർ. േട്രഡ് യൂനിയൻ നേതൃത്വം ബലമായിട്ടാണ് ബസ് സ്റ്റാൻഡിൽ ടാക്സി ഓട്ടോകൾ കൊണ്ടുവന്നത്. പ്രതിഷേധം രൂക്ഷമായപ്പോൾ സ്റ്റാൻഡ് കവാടത്തിൽ വെയ്റ്റിങ് ഷെഡിന് മുന്നിൽനിന്ന് ഓട്ടോകൾ മാറ്റുമെന്ന് പഞ്ചായത്ത് അറിയിച്ചു. അതോടൊപ്പം സ്റ്റാൻഡിനകത്തെ അനൗൺസ്മ​െൻറ് ഓഫിസ് ഷോപ്പിങ് കോപ്ലക്സിൽ ഇവർക്കായി അനുവദിച്ച മുറിയിലേക്ക് മാറ്റുമെന്നും ഇത് പൊലീസ് എയ്ഡ് പോസ്റ്റാക്കി മാറ്റുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇവിടെയും സമ്മർദം ശക്തമായി പഞ്ചായത്ത് ഭരണസമിതിക്ക് പിന്നാക്കം പോകേണ്ടതായി വന്നു. ഇതോടൊപ്പം കംഫർട്ട് സ്റ്റേഷനിൽനിന്ന് ഉയരുന്ന ദുർഗന്ധം യാത്രക്കാരെ വലക്കുകയും ചെയ്യുന്നു. മഴ പെയ്തുവരുന്ന വെള്ളം ഒഴുകാൻ വഴിയില്ലാതെയാണ് കെട്ടിക്കിടന്നത്. നിരന്തരം ബസുകൾ കയറിയിറങ്ങിയതോടെ കുഴിയുടെ വിസ്താരം കൂടിവരുന്നു. ഇവിടെ യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിച്ചുവീഴുന്നത് പതിവാണ്. മലിനജലം കെട്ടിനിൽക്കുന്നത് രോഗവ്യാപനത്തിനും കാരണമാകുന്നു. ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചിട്ടുള്ള ഭാഗവും ശോച്യാവസ്ഥയിലാണ്. പനംകുട്ടി ഹാൻഡ്ലൂം സൊസൈറ്റിക്ക് പുരസ്കാരം അടിമാലി: സംസ്ഥാനത്തെ മികച്ച കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2017-18 വർഷത്തെ അവാർഡിന് ഇടുക്കി ജില്ലയിൽ പനംകുട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന പനംകുട്ടി ഹാൻഡ്ലൂം വീവേഴ്സ് സഹകരണ സംഘം അർഹമായി. 1976ൽ സ്ഥാപിതമായ ഈ സംഘത്തിന് പനംകുട്ടിയിലും ആയിരമേക്കറിലും ഉൽപാദന വിപണനകേന്ദ്രങ്ങളുണ്ട്. പനംകുട്ടിയിൽ ഡൈഹൗസും പ്രവർത്തിച്ചുവരുന്നു. വിവിധയിനം തുണിത്തരങ്ങൾക്ക് പുറമെ കേരള സർക്കാറിനുവേണ്ടി കുട്ടികൾക്കായുള്ള യൂണിഫോം തുണിയും നെയ്തുവരുന്നു. 28.5.2018ന് തിരുവനന്തപുരം നേമം വിക്ടറി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച കേരള സർക്കാറി​െൻറ കൈത്തറി നെയ്ത്ത് ഉത്സവം പരിപാടിയുടെ സമാപന സമ്മേളനത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ അവാർഡ് സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. സംഘം പ്രസിഡൻറ് എ.ഒ. അഗസ്റ്റിനും വൈസ് പ്രസിഡൻറ് കെ.സി. സെബാസ്റ്റ്യനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഐ.ബി. സതീശ് എം.എൽ.എ, സംസ്ഥാന ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈയിൽസ് വകുപ്പ് ഡയറക്ടർ കെ. സുധീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പട്ടിക വർഗ വിദ്യാർഥികൾക്ക് കാഷ് അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സിക്ക് നാല് സി േഗ്രഡിലും പ്ലസ് ടുവിന് രണ്ട് സി േഗ്രഡിലും കൂടാൻ പാടില്ല. ഡി പ്ലസ് നേടിയവരെ അവാർഡിന് പരിഗണിക്കുന്നതല്ല. നിശ്ചിത യോഗ്യതയുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റി​െൻറ പകർപ്പ് സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. സ്കൂളിൽനിന്ന് ലഭ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ജാതി സർട്ടിഫിക്കറ്റി​െൻറയും ബാങ്ക് പാസ്ബുക്കി​െൻറയും പകർപ്പും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ അതത് ൈട്രബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ ജൂൺ 30ന് മുമ്പ് ലഭിക്കണം. ഫോൺ: 04864-224399.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story