Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 11:08 AM IST Updated On
date_range 1 Jun 2018 11:08 AM ISTഅവധിക്കാലത്തിന് വിട; വിദ്യാർഥികൾ ഇന്ന് അക്ഷരമുറ്റത്തേക്ക്
text_fieldsbookmark_border
തൊടുപുഴ: അവധിക്കാലത്തിന് വിടചൊല്ലി വിദ്യാർഥികൾ വെള്ളിയാഴ്ച അക്ഷരമുറ്റത്തെത്തും. അടിമാലി ആയിരമേക്കർ ഗവ. ജനത യു.പി സ്കൂളിലാണ് ജില്ലതല സ്കൂൾ പ്രവേശനോത്സവം. വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിക്കും. ജോയ്സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് നവാഗതരെ സ്വീകരിക്കും. ഉച്ചഭക്ഷണ പദ്ധതിയുടെയും മികച്ച സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും ഇ.എസ്. ബിജിമോൾ എം.എൽ.എയും ജൈവവൈവിധ്യ ഉദ്യാനം കലക്ടർ ജി.ആർ. ഗോകുലും നിർവഹിക്കും. ഗണിത ലാബ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ നിർവഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുക്കും. സ്കൂളുകൾ തുറക്കുേമ്പാഴും അറ്റകുറ്റപ്പണി ബാക്കി ചെറുതോണി: അധ്യയന വർഷം ആരംഭിക്കാൻ ഒരുദിവസം മാത്രമുള്ളപ്പോൾ സർക്കാർ വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി ഇനിയും പൂർത്തിയായിട്ടില്ല. ജില്ലയിലെ പതിനഞ്ചോളം കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. നിർധന കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നതാണ് മിക്ക സർക്കാർ വിദ്യാലയങ്ങളും. പുതിയ അധ്യയന വർഷത്തിന് മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി മതിയായ സുരക്ഷ ക്രമീകരണം ഉറപ്പുവരുത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ അധികൃതർക്ക് കഴിയാത്ത വിദ്യാലയങ്ങളുമുണ്ട്. അധ്യയന വർഷം തുടങ്ങുന്നതിനുമുമ്പ് സ്കൂൾ കെട്ടിടങ്ങളുടെ സമീപം അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം. വൈദ്യുതി കണക്ഷനുകൾ പരിശോധിച്ച് വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടണം, സ്കൂൾ പരിസരങ്ങളിലുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങൾ ഒരുമാസം മുമ്പുതന്നെ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫിസർമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ അയച്ചുകൊടുത്തെങ്കിലും മിക്കതും പ്രധാനാധ്യാപകരുടെ മേശക്കുള്ളിൽ വിശ്രമിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ചുമരുകൾ, ശുചിമുറികൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണി തീർക്കാത്ത പത്തോളം സ്കൂളുകൾ ഇനിയുമുണ്ടെന്നാണ് കണക്ക്. മേൽക്കൂരയുടെ ചുവട്ടിലെ ചോർച്ച, പെയിൻറിങ്, അറ്റകുറ്റപ്പണി എന്നിവ തീർക്കാത്ത ഒരു ഡസനോളം വിദ്യാലയങ്ങൾ വേറെയുമുണ്ട്. ജീർണാവസ്ഥയിലുള്ളതോ ഭാഗികമായി നിലനിൽക്കുന്നതോ പണി ഭാഗികമായി പൂർത്തിയാകാതെ നിർത്തിെവച്ചിരിക്കുന്നതോ ആയ സ്കൂൾ കെട്ടിടങ്ങൾ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിെൻറ മേൽനോട്ടത്തിൽ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും മിക്ക സ്കൂളിലും നടപ്പാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പല സ്കൂളുകളിലും നിലനിൽക്കുന്നതായി പരാതിയുണ്ട്. ജില്ല ആസ്ഥാനത്തോട് ചേർന്നുള്ള വാഴത്തോപ്പ്, മണിയാറൻകുടി, ചുരുളി, ചേലച്ചുവട്, പഴയരിക്കണ്ടം തുടങ്ങിയ ഗവ. സ്കൂളുകളിലും മുഴുവൻ പണിയും ഇനിയും തീർന്നിട്ടില്ല. കല്ലാർകുട്ടി ഗവ. ഹൈസ്കൂളിെൻറ ചുറ്റുമതിൽ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. ജില്ലയിൽ അരനൂറ്റാണ്ട് പിന്നിട്ട ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ ഇപ്പോഴും തുടക്കത്തിൽ നിർമിച്ച കെട്ടിടം മാത്രമാണുള്ളതെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കെട്ടിടത്തിലാണ് ഇപ്പോൾ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനുവേണ്ടി എം.എൽ.എ നൽകിയ ഫണ്ടുപയോഗിച്ച് ഒരു ചെറിയ കെട്ടിടം മാത്രമാണ് നിർമിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ പറയുന്നു. ആകെ ചൂണ്ടിക്കാട്ടാനുള്ള നേട്ടം സ്കൂൾ മുറ്റം ടൈൽ വിരിച്ചത് മാത്രമാണ്. കാലാവധി കഴിഞ്ഞ് മോശം സ്ഥിതിയിലായ പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യങ്ങൾ ഇനിയും നടപ്പായിട്ടില്ല. ദേവികുളം താലൂക്കിൽ സർക്കാർ ഹൈടെക് ആക്കാൻ തിരഞ്ഞെടുത്ത മന്ത്രി എം.എം. മണിയുടെ നാടായ കുഞ്ചിത്തണ്ണി ഹയർ സെക്കൻഡറി സ്കൂളിെൻറ സ്ഥിതി ദയനീയം. സ്കൂൾ ആരംഭിച്ച കാലത്ത് നിർമിച്ച പഴയ മൂന്ന് കെട്ടിടങ്ങളിലാണ് ഇപ്പോഴും കുട്ടികൾ പഠിക്കുന്നതെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒരു മാസം മുമ്പ് സ്കൂളിെൻറ ചുറ്റുമതിലിെൻറ ഒരു ഭാഗവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണിരുന്നു. ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള കരിങ്കൽ ഭിത്തിയാണ് ഇടിഞ്ഞത്. വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി തീർത്ത് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ മാതാപിതാക്കൾ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story