Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 11:05 AM IST Updated On
date_range 1 Jun 2018 11:05 AM ISTകെവിൻ വധം: പൊലീസുകാരുടെ അറസ്റ്റ് രേഖെപ്പടുത്തി
text_fieldsbookmark_border
കോട്ടയം: കെവിൻ വധക്കേസിൽ പ്രതികളെ വഴിവിട്ട് സഹായിച്ചതിെൻറ പേരിൽ കസ്റ്റഡിയിലെടുത്ത ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തലവനും െകാച്ചി റേഞ്ച് ഐ.ജിയുമായ വിജയ് സാഖറെ അറിയിച്ചു. മുഖ്യപ്രതി ഷാനുവിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. തട്ടിക്കൊണ്ടുപോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിനായി ഷാനുവിനെ ഇവര്‍ സഹായിച്ചതായും തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ തട്ടിക്കൊണ്ടുപോയത് ഇവരുെട അറിവോടെയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയ പൊലീസിെൻറ മലക്കംമറിച്ചിൽ ആരോപണവിധേയരായ പൊലീസുകാരെ രക്ഷിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പൊലീസിെൻറ ഒളിച്ചുകളിയിൽ െകവിെൻറ കുടുംബത്തിനും ആശങ്കയുണ്ട്. പൊലീസിെൻറ മുഖം രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നതിെൻറ സൂചനകളും പുറത്തുവന്നിട്ടുണ്ട്. നേരത്തേ സസ്പെൻഡ് ചെയ്ത ഗാന്ധിനഗർ എസ്.െഎ ഷിബു, എ.എസ്.െഎ സണ്ണിമോൻ എന്നിവർക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മർദനം എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം തയാറാക്കുകയാണ്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഒന്നിലും ഉൾപ്പെടുത്തിയിട്ടുമില്ല. അതിനിടെ, കെവിനെ ആക്രമിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് എറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും അഭിപ്രായപ്പെട്ടു. മുഖ്യപ്രതി കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരൻ ഷാനുവിെൻറയും പിതാവ് ചാക്കോയുെടയും ഡ്രൈവർ മനു മുരളീധരെൻറയും കസ്റ്റഡി റിപ്പോർട്ടിൽ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കണം. പൊലീസുകാരൊഴികെ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായത്. കൊല്ലം പത്തനാപുരം ഇടമണ്‍-34 തേക്കില്‍കൂപ്പ് നിഷാന മന്‍സിലില്‍ നിയാസ് മോന്‍ (ചിന്നു -23), റിയാസ് മന്‍സിലില്‍ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടില്‍ ഇഷാന്‍ (20), പുനലൂര്‍ ചാലുപറമ്പില്‍ നിഷാദ് (24), മരുതമണ്‍ ഷെബിന്‍ (27), പുനലൂര്‍ ഇളമ്പലില്‍ ടിറ്റോ ജെറോം (23) എന്നിവരാണ് ബാക്കിയുള്ളവര്‍. ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്. കസ്റ്റഡിയിലുള്ളവരെ ഒന്നിച്ചിരുത്തി ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ അടുത്ത ദിവസം ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകും. സി.എ.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story