Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:50 AM IST Updated On
date_range 1 Jun 2018 10:50 AM ISTട്രെയിനുകൾക്ക് രാത്രി നിയന്ത്രണം
text_fieldsbookmark_border
തിരുവനന്തപുരം: ആലുവ-കളമശ്ശേരി സെക്ഷനിൽ ശനിയാഴ്ച മുതൽ ജൂൺ 16 വരെ പാത നവീകരണത്തിെൻറ ഭാഗമായി ചില െട്രയിൻ സർവിസുകൾക്ക് ചൊവ്വാഴ്ച ഒഴികെ രാത്രി നിയന്ത്രണമേർപ്പെടുത്തി. പുനഃക്രമീകരിച്ച സർവിസ്: 16128- ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, ജൂൺ അഞ്ച്, 12 ഒഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽനിന്ന് രാത്രി 9.25 നുപകരം 11.25 നേ പുറപ്പെടൂ. നിയന്ത്രണമേർപ്പെടുത്തുന്ന െട്രയിനുകൾ: 16348- മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ജൂൺ അഞ്ച്, 12 ഒഴികെയുള്ള ദിവസങ്ങളിൽ കറുകുറ്റി, ചാലക്കുടി സെക്ഷനുകീഴിൽ 60 മിനിറ്റ് നിയന്ത്രണം. 16344- മധുരൈ-തിരുവനന്തപുരം അമൃത എക്സ്പ്രസിന് ജൂൺ അഞ്ച്, 12 ഒഴികെയുള്ള ദിവസങ്ങളിൽ ആലുവയിൽ 40 മിനിറ്റ് നിയന്ത്രണം. ജൂൺ നാലിനും 11നുമുള്ള െട്രയിൻ (19260) ഭാവ്നഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റ് നിയന്ത്രണം. ജൂൺ ഏഴിനും 14നുമുള്ള (16311) ബിക്കാനീർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റും 16360- പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് അങ്കമാലിയിൽ 80 മിനിറ്റും നിയന്ത്രണം. ജൂൺ എട്ടിനും 15നും (16333)വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 130 മിനിറ്റ് നിയന്ത്രണം. ജൂൺ രണ്ട്, ഒമ്പത്, 16 ദിവസങ്ങളിൽ (16335)ഗാന്ധിധാം നാഗർകോവിൽ പ്രതിവാര എക്സ്പ്രസിന് അങ്കമാലിയിൽ 140 മിനിറ്റ് നിയന്ത്രണം. ജൂൺ മൂന്ന്, 10 ദിവസങ്ങളിൽ (16337) ഓഖ-എറണാകുളം ദ്വൈവാര എക്സ്പ്രസിന് ആലുവയിൽ 130 മിനിറ്റും (7115) ഹൈദരാബാദ്-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് അങ്കമാലിയിൽ 80 മിനിറ്റും (22634) ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് കറുകുറ്റിയിൽ 90 മിനിറ്റും നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story