Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:50 AM IST Updated On
date_range 1 Jun 2018 10:50 AM IST'ഓണത്തിനൊരു മുറം പച്ചക്കറി': രണ്ടുകോടി പച്ചക്കറി തൈകൾ വിതരണം ചെയ്യും
text_fieldsbookmark_border
'ഓണത്തിനൊരു മുറം പച്ചക്കറി': രണ്ടുകോടി പച്ചക്കറി തൈകൾ വിതരണം ചെയ്യും കൊച്ചി: കൃഷിവകുപ്പിെൻറ 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് മുന്നൊരുക്കമായി വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ ഒരു കോടി പാക്കറ്റുകൾ വിദ്യാർഥികൾക്കും കർഷകർക്കുമായി വിതരണം ചെയ്യും. ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിനുതന്നെ എല്ലാ സ്കൂളിലും വിത്തുകൾ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൂടാതെ, രണ്ടുകോടി പച്ചക്കറി തൈകൾ കർഷകർക്ക് സൗജന്യമായി നൽകും. തൈകൾ നട്ടുപിടിപ്പിച്ച 25 േഗ്രാബാഗുകൾ അടങ്ങിയ 42,000 േഗ്രാബാഗ് യൂനിറ്റുകളാണ് നഗരപ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. കൃഷിവകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിപ്രകാരം കഴിഞ്ഞവർഷം 67,858 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു. ആകെ 10.12 ലക്ഷം മെട്രിക്ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. രണ്ടുവർഷങ്ങളിലായി 21,280 ഹെക്ടറിൽ കൃഷി വർധിപ്പിച്ചു. 3.82 ലക്ഷം ടൺ പച്ചക്കറി അധികമായി ഉൽപാദിപ്പിക്കാനും സാധിച്ചു. 2018-19 വർഷം 80 കോടിയാണ് പച്ചക്കറി കൃഷിക്ക് ബജറ്റ് വിഹിതമായി അനുവദിച്ചത്. വിദ്യാർഥികൾ, വീട്ടമ്മമാർ, സന്നദ്ധ സംഘടനകളുടെയും െറസിഡൻറ്സ് അസോസിയേഷനുകളുടെയും അംഗങ്ങൾ, കർഷകർ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറികൃഷി േപ്രാത്സാഹിപ്പിക്കാൻ 15 കർഷകർ അടങ്ങുന്ന ക്ലസ്റ്ററുകൾ കൃഷിഭവൻ തലത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. 15,000 രൂപ ഹെക്ടറിന് എന്ന നിരക്കിൽ ഇവർക്ക് ധനസഹായം നൽകും. തരിശുസ്ഥലത്ത് പച്ചക്കറി കൃഷിക്ക് 30,000 രൂപയാണ് ഹെക്ടറിന് ധനസഹായം. വേനൽക്കാലത്തും മഴക്കാലത്തും വിള സംരക്ഷിക്കുന്ന നൂതന രീതിയായ മഴമറക്ക് പരമാവധി 50,000 രൂപ വരെ ധനസഹായമാണ് നൽകുന്നത്. കുറഞ്ഞ െചലവിൽ കണിക ജലസേചനം നടത്താൻ ആരംഭിച്ച ഫാമിലി ഗ്രിപ് ഇറിഗേഷൻ സിസ്റ്റം ഈ വർഷവും തുടരും. ബഹുവർഷ പച്ചക്കറികളായ അഗത്തി, മുരിങ്ങ, കറിവേപ്പില, പപ്പായ എന്നിവയുടെ തൈകൾ അടങ്ങിയ കിറ്റുകൾ ഒരു കിറ്റിന് 100 രൂപ നിരക്കിൽ വിതരണം ചെയ്യും. കുറഞ്ഞ സ്ഥലത്ത് പച്ചക്കറി കൃഷിക്ക് രൂപകൽപന ചെയ്ത 10 സ്ക്വയർ മീറ്റർ പോളീഹൗസിന് യൂനിറ്റ് ഒന്നിന് 45,000 രൂപയും 20 സ്ക്വയർ മീറ്ററിന് 60,000 രൂപയുമാണ് ധനസഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story