Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കി അണക്കെട്ട്:...

ഇടുക്കി അണക്കെട്ട്: മുന്നൊരുക്കം കൂടുതല്‍ ശക്തമാക്കി

text_fields
bookmark_border
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ മുന്നൊരുക്കം ജില്ല ഭരണകൂടം ശക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കം കലക്ടർ കെ. ജീവന്‍ ബാബു അവലോകനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ, പഞ്ചായത്ത് അംഗങ്ങൾ, എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, വിവിധ വകുപ്പ് തലവന്മാർ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി ഡാം മുതല്‍ പനങ്കുട്ടിവരെയുള്ള പ്രദേശങ്ങള്‍ റോഷി അഗസ്റ്റിൻ എം.എൽ.എയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ സംഘം സന്ദര്‍ശിച്ചു. തടിയന്‍പാട്, കരിമ്പന്‍ ചപ്പാത്തുകൾ, പനങ്കുട്ടിപ്പാലം, പെരിയാര്‍വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ എല്ലാ സുരക്ഷ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയശേഷമെ അണക്കെട്ടി​െൻറ ഷട്ടറുകള്‍ തുറക്കുകുയുള്ളൂ എന്നും വീട്ടില്‍നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായാല്‍ തയാറെടുപ്പുകള്‍ നേരേത്ത നടത്തണമെന്നും കലക്ടർ ജീവൻ ബാബു പറഞ്ഞു. കേന്ദ്രസംഘം ഇടുക്കി സന്ദർശിക്കണം -രമേശ് ചെന്നിത്തല നെടുങ്കണ്ടം: കാലവർഷക്കെടുതി തിട്ടപ്പെടുത്തുന്നതിന് എത്തുന്ന കേന്ദ്ര സംഘം ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പുറമെ ഇടുക്കി ജില്ലയിൽ കൂടി സന്ദർശനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി ഒാഫിസിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കൃഷിനാശം വളരെ ഗുരുതരമാണെന്നും ഏലം, കുരുമുളക്, വാഴ തുടങ്ങിയ വിളകൾക്ക് വ്യാപകമായി നാശനഷ്ടമുണ്ടായതായി സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ മനസ്സിലായതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്. നിർമാണ സാമഗ്രികളുടെ അപര്യാപ്തത പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും കാർഷിക വിളകളുടെ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ, ഇ.എം. അഗസ്തി, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, പ്രഫ. എം.ജെ. ജേക്കബ്, സി.പി. മാത്യു, ഡോ. മാത്യു കുഴൽനാടൻ, ജോസ് പാലത്തിനാൽ, കൊച്ചുേത്രസ്യ പൗലോസ്, കെ. സുരേഷ് ബാബു, മാർട്ടിൻ മാണി, തോമസ് രാജൻ, ജോണി കുളംപള്ളി, എ.പി. ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു. അണക്കെട്ട് തുറന്നാൽ ചപ്പാത്തുകൾ വെള്ളത്തിനടിയിലാകും; രണ്ട് ഗ്രാമം ഒറ്റപ്പെടും ചെറുതോണി: അണക്കെട്ട് തുറന്നാൽ തടിയമ്പാടും കീരിത്തോട് പെരിയാർവാലി ചപ്പാത്തുകളും വെള്ളത്തിനടിയിൽ ആകുന്നതോടെ രണ്ട് ഗ്രാമം ഒറ്റപ്പെടും. തടിയമ്പാട് ടൗണിൽനിന്ന് കുതിരക്കല്ല്, വിമലഗിരി ഭാഗത്തേക്കുള്ള ഏകചപ്പാത്താണ് തടിയമ്പാട്ടുള്ളത്. ഡാം തുറന്നുവിടുന്നതോടെ ചപ്പാത്തിൽ വെള്ളം കവിഞ്ഞൊഴുകും. നൂറുകണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്നതാണ് ഈ ചപ്പാത്ത്. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തുകൂടിയാണിത്. ഇവിടം വെള്ളത്തിലായാൽ യാത്രക്കാരും നാട്ടുകാരും പ്രധാന ടൗണുകളായ തടിയമ്പാട്, ചെറുതോണി, കരിമ്പൻ എന്നിവിടങ്ങളിലെത്താൻ മരിയാപുരം ചുറ്റിക്കറങ്ങി വരണം. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടും. ഇതേരീതിയിൽ ഒറ്റപ്പെട്ട നിലയിലാണ് കീരിത്തോടിന് താഴെ പെരിയാർവാലി ചപ്പാത്തും. അണക്കെട്ട് തുറന്നാൽ വെള്ളം ചപ്പാത്ത് കവിഞ്ഞൊഴുകും. ഇതോടെ രാജപുരം, തേക്കിൻതണ്ട്, മുരിക്കാശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതവും മുടങ്ങും. ഈ പ്രദേശങ്ങൾ ഒറ്റപ്പെടും. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കീരിത്തോട് പെരിയാർവാലി ചപ്പാത്ത്. ഈ പ്രദേശത്തുള്ളവർ നിരവധി ആവശ്യങ്ങൾക്കായി എത്തുന്നത് കീരിത്തോട് ടൗണിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story