Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതണ്ണീർമുക്കം ബണ്ടി​െൻറ...

തണ്ണീർമുക്കം ബണ്ടി​െൻറ ഷട്ടറുകൾ തുറക്കണം -മോൻസ്​ ജോസഫ്​

text_fields
bookmark_border
കോട്ടയം: കുട്ടനാട് മേഖലയിലും അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തണ്ണീര്‍മുക്കം ബണ്ടി​െൻറ പുതുതായി നിര്‍മിച്ച മുഴുവന്‍ ഷട്ടറുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ലമ​െൻററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എം.എൽ.എ. വേലിയിറക്ക സമയത്ത് വെള്ളമൊഴുകിപ്പോകാൻ കഴിയാതെ തണ്ണീര്‍മുക്കം ബണ്ട് ഭാഗത്ത് തടസ്സപ്പെട്ടത് വര്‍ധിച്ചതോതില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കി. ആറുമാസം മുമ്പ് തണ്ണീര്‍മുക്കം ബണ്ടി​െൻറ പുതിയ റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ഷട്ടര്‍ തുറക്കാനും പാലം ഗതാഗതത്തിന് തുറക്കാനും കഴിയാത്തത് ജലവിഭവ വകുപ്പി​െൻറ അനാസ്ഥയും സര്‍ക്കാറി​െൻറ പരാജയവുമാണ്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മന്ത്രി പി.ജെ. ജോസഫ് നേതൃത്വം നല്‍കിയാണ് തണ്ണീര്‍മുക്കം ബണ്ടി​െൻറ രണ്ടാംഘട്ടം നടപ്പാക്കിയത്. എന്നാൽ, പദ്ധതി കമീഷൻ ചെയ്യാൻ എൽ.ഡി.എഫ് സർക്കാറിന് കഴിയാതിരുന്നത് വെള്ളപ്പൊക്കക്കെടുതി രൂക്ഷമാക്കി. ഇതിന് സർക്കാർ സമാധാനം പറയണം. കുട്ടനാട് പാക്കേജി​െൻറ ദുരവസ്ഥക്ക് ഇനിയെങ്കിലും പരിഹാരമുണ്ടാവണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എത്രയും വേഗം കുട്ടനാട് പ്രോസ്പിരിറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story