Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എസ്​.ഐ സഭയുടെ...

സി.എസ്​.ഐ സഭയുടെ മുന്നേറ്റത്തെ തടയാനുള്ള ശ്രമം വിലപ്പോകില്ല -ബിഷപ് തോമസ്​ കെ. ഉമ്മൻ

text_fields
bookmark_border
കോട്ടയം: സി.എസ്.ഐ സഭയുടെ മുന്നേറ്റത്തെ തടയാനുള്ള ശ്രമങ്ങളെ അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുന്നതായി സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. ഭാരതത്തിലെ ൈക്രസ്തവ സഭകളുടെ ആത്മാവ് കുടികൊള്ളുന്ന സഭയാണിത്. സി.എസ്.ഐ മധ്യകേരള മഹായിടവക ദിനാഘോഷവും വിശ്വാസസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി പണികഴിപ്പിച്ച ഓഫിസ് സമുച്ചയത്തിലേക്കുള്ള പ്രവേശനവും സ​െൻറ് ജയിംസ് ചാപ്പലി​െൻറ പ്രതിഷ്ഠയും നടന്നു. 'ശിഷ്യത്വത്തിലേക്കുള്ള വിളി' വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. കോർപറേറ്റ് മാനേജ്മ​െൻറി​െൻറ കീഴിലുള്ള വിദ്യാലയങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. ബംഗളൂരു യുനൈറ്റഡ് തിയോളജിക്കൽ കോളജിൽ 'പഴയനിയമ' വിദഗ്ധപഠനത്തിനായി ആരംഭിക്കുന്ന ഡോ. ഇ.സി. ജോൺ ചെയർ ഉദ്ഘാടനം ചെയ്തു. വൈദിക സെക്രട്ടറി ഫാ. ജോൺ ഐസക്, അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ട്രഷറർ ഫാ. തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് കല്ലുമല, ഡോ. കുരുവിള ജോർജ്, ഫാ. ഫെലിക്സ് മാത്യു, ഡോ. സൂസൻ തോമസ്, ഡോ. ചിലിഗുരി വസന്തറാവു, ഡോ. ജയചിത്ര, പ്രഫ. സി.എ. എബ്രഹാം, കോർപറേറ്റ് മാനേജർ ടി.ജെ. മാത്യു, ജോസ് പായിക്കാട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story