Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:27 AM IST Updated On
date_range 26 July 2018 11:27 AM ISTകോടതി ഇടപെടൽ കുരുമുളക് കർഷകർക്ക് തിരിച്ചടി; വിലയിടിക്കാൻ വ്യാപാരികളും
text_fieldsbookmark_border
കട്ടപ്പന: വില 500 രൂപയിൽ താഴെയെത്തിയ കുരുമുളകിെൻറ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയ വിദേശ വ്യാപാര ഡയറക്ടർ ജനറലിെൻറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തത് കുരുമുളക് കർഷകരുടെ പ്രതീക്ഷക്ക് വീണ്ടും തിരിച്ചടിയായി. കിലോക്ക് 720 രൂപയിലേറെയുണ്ടായിരുന്ന ഇന്ത്യൻ കുരുമുളകിെൻറ വില 320 രൂപയിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ഇറക്കുമതി കുരുമുളകിെൻറ വില 500 രൂപയിൽ കുറയാൻ പാടില്ലെന്ന് വിദേശ വ്യാപാര ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടർന്ന് വിദേശത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യാനാകാത്ത സ്ഥിതി വന്നു. ഇന്ത്യൻ കുരുമുളകിന് 325 രൂപ വിലയുള്ളപ്പോൾ വിയറ്റ്നാമിലും ശ്രീലങ്കയിലുംനിന്ന് 250 രൂപയിൽ താഴെ വ്യാപാരികൾക്ക് ലഭിക്കും. അകം പൊള്ളയാണെങ്കിലും വലുപ്പമുള്ള ഇത് വാങ്ങി ഇന്ത്യൻ കുരുമുളകുമായി കൂട്ടിക്കലർത്തി കയറ്റുമതി നടത്തി വൻ ലാഭമാണ് വ്യാപാരികൾ നേടിയിരുന്നത്. ഇന്ത്യൻ കുരുമുളകിെൻറ വിലയിടിയാനും ആഭ്യന്തര മാർക്കറ്റിൽ പിന്തള്ളപ്പെടാനും ഇത് ഇടയാക്കി. കർഷകർക്ക് ന്യായമായും ലഭിക്കേണ്ട വിലയാണ് വ്യാപാരികൾ അട്ടിമറിക്കുന്നത്. വിദേശ വ്യാപാര ഡയറക്ടറുടെ ഉത്തരവ് തങ്ങൾക്ക് വിനയാകുമെന്ന് മനസ്സിലാക്കിയ വ്യാപാരികൾ ഹൈകോടതിയെ സമീപിച്ച് ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ വാങ്ങുകയായിരുന്നു. ഇതോടെ മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകിന് പെട്ടെന്നുണ്ടായ ഡിമാൻഡ് ഇല്ലാതായി. വിലയും താഴ്ന്നു. അസംഘടിതരായ ലക്ഷക്കണക്കിന് കുരുമുളക് കർഷകരുടെ കൃഷിയും ജീവിതവും വഴിമുട്ടിക്കുന്ന വ്യാപാരികളുടെ നിലപാടും ഹൈകോടതിയുടെ സ്റ്റേയും മാറ്റാൻ കേന്ദ്രസർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. നാലുവർഷം മുമ്പ് 700 രൂപവരെ വിലയുണ്ടായിരുന്ന കറുത്തപൊന്നിെൻറ വിലയാണ് 320 ആയത്. കനത്ത മഴ തുടരുന്നതിനാൽ പൂപ്പൽ ബാധിച്ചതിനാൽ വ്യാപാരികൾ കുരുമുളക് വാങ്ങാൻ തയാറാകുന്നില്ല. ഇത് വില പിന്നെയും ഇടിച്ചേക്കും. വ്യാപാരികളുടെ ഈ സമീപനം മൂലം അവർ ആവശ്യപ്പെടുന്ന വിലയ്ക്ക് കുരുമുളക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. കൈയിലുള്ള സ്റ്റോക് വിറ്റഴിക്കാനാകാത്തതിനാൽ പല കർഷകരും കടക്കെണിയിലാണ്. വിലയിടിവിെൻറ പ്രധാന കാരണം വിയറ്റ്നാം, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിയാണ്. ഇറക്കുമതി കുരുമുളക് കിലോക്ക് 217 രൂപക്ക് കൊച്ചിയിൽ ലഭിക്കുന്നുണ്ട്. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഈ വർഷം ഉൽപാദനം ഉയർന്നതിനാൽ അന്തർദേശീയ വിപണിയിലും വില താഴുകയാണ്. വാറ്റുകേന്ദ്രം എക്സൈസ് കണ്ടെത്തി നശിപ്പിച്ചു നെടുങ്കണ്ടം: ആറ്റുതീരത്തെ വാറ്റുകേന്ദ്രം എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. രണ്ടു ബാരലിലും കലത്തിലും സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. രാജാക്കാടിനു സമീപം കുത്തുങ്കൽ ജലവൈദ്യുതി പദ്ധതിയുടെ സമീപം പാറക്കെട്ടുകൾക്കിടയിലായിരുന്നു വാറ്റുകേന്ദ്രം. എക്സൈസ് സംഘമെത്തുന്നതിന് മുമ്പ് വാറ്റുസംഘം കടന്നു. കനത്ത മഴയിൽ രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ വൈകീട്ട് ആറോടെയാണ് കേന്ദ്രം കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പ്രകാശിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ബി. ബിനു, പ്രിവൻറിവ് ഓഫിസർമാരായ എം.പി. പ്രമോദ്, കെ.ആർ. ബാലൻ, പ്രകാശ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story