Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:17 AM IST Updated On
date_range 26 July 2018 11:17 AM ISTകട മാറാൻ മടിച്ച് കോട്ടയം; ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങിയത് 8968 പേർ മാത്രം
text_fieldsbookmark_border
കോട്ടയം: ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടും ജില്ലക്കാർ മടിച്ചുനിൽക്കുന്നു. മറ്റ് ജില്ലകളിലെ ഉപഭോക്താക്കൾ പോർട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തുേമ്പാൾ ജില്ല മെല്ലപ്പോക്കിൽ. ജില്ലയിൽ ബുധനാഴ്ചവരെ 8968 കാർഡ് ഉടമകളാണ് പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചത്. ജൂൺ -3283, മേയ് -3170 ഏപ്രിൽ -818 മാർച്ച് -221 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിൽ കട മാറിയ റേഷൻ കാർഡ് ഉടമകളുടെ എണ്ണം. എന്നാൽ, മറ്റ് ജില്ലകൾ കോട്ടയത്തെക്കാൾ ഏെറ മുന്നിലാണ്. തിരുവനന്തപുരത്ത് 52,752 പേരും െകാല്ലത്ത് 28,764 പേരും എറണാകുളത്ത് 20,406 പേരും സ്വന്തം റേഷൻകട മാറി സാധനങ്ങൾ വാങ്ങി. എണ്ണത്തിൽ കോട്ടയത്തിനു പിന്നിൽ വയനാടും കാസർകോടും മാത്രമാണുള്ളത്. ബുധനാഴ്ചവരെ സംസ്ഥാനത്ത് 2,18,697 പേരാണ് കടമാറി റേഷൻ വാങ്ങിയത്. റേഷൻ കടകളിൽ ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചതോടെയാണ് ഇഷ്ടമുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കാർഡ് ഉടമകൾക്ക് സാഹചര്യം ഒരുങ്ങിയത്. ഉപഭോക്താവിന് താൽപര്യമുള്ള കടയിൽ കാർഡ് ഹാജരാക്കി പോർട്ട് ചെയ്യാം. കടയിലെ യന്ത്രത്തിൽ റേഷൻ കാർഡ് നമ്പർ നൽകിയാൽ വിവരങ്ങളെല്ലാം ലഭിക്കും. ഇതനുസരിച്ച് ഭക്ഷ്യവസ്തുക്കൾ ലഭിക്കും. മറ്റ് നടപടി ക്രമങ്ങളൊന്നുമില്ല. ഇത് കണക്കിലെടുത്ത് ഒാരോ മാസത്തേക്കും ആവശ്യമുള്ളതിെൻറ ഒന്നരയിരട്ടി ഭക്ഷ്യധാന്യങ്ങളാണ് ഒരോ കടയിലും സ്റ്റോക്കായി അനുവദിക്കുന്നത്. ഇഷ്ടമുള്ള കടയിൽനിന്ന് റേഷൻ വാങ്ങാമെന്നത് ഉപഭോക്താക്കളെ സന്തുഷ്ടരാക്കിയിട്ടുണ്ടെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, ചില റേഷൻ കട ഉടമകൾ കടമാറി വാങ്ങിക്കുന്നതിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതായി ഭക്ഷ്യസിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇഷ്ടമുള്ള കടയിൽനിന്ന് വാങ്ങണമെങ്കിൽ കാർഡിൽ താലൂക്ക് സപ്ലൈസ് ഓഫിസിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്നാണ് ചില റേഷൻ കട ഉടമകളുടെ വാദം. ഇത് അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കച്ചവടം കൂടുന്നതിെൻറ ഗുണം കട ഉടമക്കാണെന്നുമാണ് വകുപ്പ് അധികാരികൾ പറയുന്നത്. തെൻറ കടയിലെ കാർഡ് ഉടമകൾക്കു നൽകിയ ശേഷമേ പുറത്തുനിന്നെത്തുന്നവർക്കു നൽകൂ എന്ന നിലപാടും അംഗീകരിക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഏത് കാർഡ് ഉടമക്കും ഇഷ്ടമുള്ള കടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്നായതോടെ കച്ചവടം മെച്ചപ്പെട്ടതായി ചില കട ഉടമകളും പറയുന്നു. സംസ്ഥാനത്ത് എവിടെയുമുള്ള കടയിലെത്തി കാർഡ് നൽകി റേഷൻ വിഹിതം സ്വന്തമാക്കാം. മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും സാധനങ്ങൾ വാങ്ങാൻ കഴിയും. അതേസമയം, ഇ-പോസ് യന്ത്രത്തിൽ കൈവിരൽ പതിയാതെ വരുന്നതും നെറ്റ്‌വർക്ക് തകരാറും കാരണം ഏറെസമയം കാത്തുനിൽക്കേണ്ടി വരുന്നെന്ന പരാതികളുണ്ട്. ഒരോ മാസത്തെയും ഭക്ഷ്യവിഹിതത്തിെൻറ വിവരം എസ്.എം.എസ് വഴി കാർഡ് ഉടമകളെ അറിയിക്കുന്നുെണ്ടങ്കിലും സംഘടിതമായി റേഷൻ ഉടമകൾ വിഹിതം കുറച്ച് നൽകുന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story