Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:08 AM IST Updated On
date_range 26 July 2018 11:08 AM ISTറാഗിങ്ങിനിടെ ഒന്നാംവർഷ ബിരുദ വിദ്യാർഥിക്ക് ക്രൂരമർദനം
text_fieldsbookmark_border
കൊട്ടാരക്കര: എസ്.ജി കോളജിൽ റാഗിങ്ങിനിടെ ഒന്നാംവർഷ ബിരുദവിദ്യാർഥിക്ക് ക്രൂരമർദനം. ഗോവിന്ദമംഗലം മുല്ലശ്ശേരിൽ വീട്ടിൽ പ്രണവ് മോഹനെയാണ് (17) മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പകൽ കോളജ് കാമ്പസിൽ ക്ലാസ് മുറിക്ക് മുന്നിൽെവച്ചാണ് സംഭവം. ക്ലാസിലേക്ക് പോയ പ്രണവിനെ തടഞ്ഞുനിർത്തി. ഷർട്ട് ഊരി ഡാൻസ് ചെയ്യാനും പാട്ടുപാടാനും പറഞ്ഞ സംഘം വിസമ്മതിച്ചതിനെതുടർന്ന് ക്രൂരമായി മർദിച്ചു. കഴുത്തിനും മുതുകിനും പരിക്കേറ്റ പ്രണവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റൂറൽ എസ്.പിക്കും കോളജ് അധികൃതർക്കും പരാതി നൽകി. കാമ്പസിൽ കീ ചങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാർഥികൾ പറയുന്നു. മുൻവർഷങ്ങളിലും ഇവർ അതിക്രമം കാട്ടിയിരുന്നു. സംഭവത്തിൽ എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story