Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ...

ശബരിമലയിൽ സ്​ത്രീകൾക്ക്​ വിലക്ക്​ തുടരണം ^എൻ.എസ്​.എസ്​

text_fields
bookmark_border
ശബരിമലയിൽ സ്ത്രീകൾക്ക് വിലക്ക് തുടരണം -എൻ.എസ്.എസ് ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടരണമെന്ന് നായർ സർവിസ് സൊസൈറ്റി സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെട്ടു. സ്ത്രീകൾക്കുള്ള വിലക്ക് ലിംഗവിവേചനമല്ലെന്നും എൻ.എസ്.എസിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ. പരാശരൻ ബോധിപ്പിച്ചു. കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം നേടി സാമൂഹികമായി മുേന്നറിയവരാണെന്നും അവരിലേറിയ പങ്കും ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പരാശരൻ വാദിച്ചു. കേരളത്തിലെ ഹിന്ദു സമൂഹത്തിൽ മാതൃതാവഴി അനുസരിച്ച് ജീവിക്കുന്നവരുണ്ട്. അതിനാൽ പുരുഷാധിപത്യമുണ്ടെന്നോ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടുവെന്നോ പറയാനാവില്ല. ശബരിമല കേസിൽ സ്ത്രീകളുടെ സാമൂഹികക്ഷേമ വിഷയം പരിഗണിക്കരുതെന്നും ദേവ​െൻറ അസ്തിത്വവുമായി ബന്ധപ്പെട്ട മതവിശ്വാസം മാത്രമാണ് അതെന്നും പരാശരൻ വാദിച്ചു. ഭരണഘടനയുടെ 25(2)ബി അനുച്ഛേദം ഇൗ േകസിന് ബാധകമാകില്ലെന്നും അത് ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരാണെന്നും സ്ത്രീവിവേചനവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം തുടർന്നു. ശബരിമല തന്ത്രിക്കുവേണ്ടി അഡ്വ. വി. ഗിരി വ്യാഴാഴ്ച വാദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story