Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:23 AM IST Updated On
date_range 25 July 2018 11:23 AM ISTആവിഷ്‌കാര സ്വാതന്ത്ര്യത്തിെൻറ പേരിൽ വംശീയ അധിക്ഷേപം ആശാസ്യമല്ല -സുകുമാരന്‍ നായര്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിെൻറ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം ആസ്വാദകസമൂഹം അനുവദിച്ചുനൽകിയിരിക്കുന്നത് സമൂഹത്തെ കരുതലോടും ഉത്തരവാദിത്തബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'മീശ' നോവലില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തിെല പരാമര്‍ശം വന്നത് വേദനജനകവും പ്രതിഷേധാര്‍ഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗാത്മക വൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹികമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. സമൂഹമനസ്സുകളെ നേര്‍ദിശയിലേക്ക് നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയല്ല വേണ്ടത്. ഇൗ നോവലിന് അധികാര സ്ഥാനങ്ങളിലിരിക്കുന്നവരും രാഷ്ട്രീയനേതാക്കളും ചില എഴുത്തുകാരും പിന്തുണയുമായി എത്തിയതിന് പിന്നിൽ, രാഷ്്ട്രീയലക്ഷ്യങ്ങളും തങ്ങള്‍ പുരോഗമനവാദികളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളുമാണ്. സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിന് പകരം ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. നോവലില്‍ ഒരു കഥാപാത്രത്തിെൻറ ചിന്താഗതിയെന്ന രീതിയിലായാൽപോലും അത്തരം പ്രസ്താവങ്ങള്‍ ഹിന്ദു മതവിശ്വാസത്തിനെതന്നെ മുറിവേൽപിെച്ചന്ന കാര്യത്തില്‍ സംശയമില്ല. ഇത് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് അവര്‍ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കില്‍തന്നെയും ജനവികാരം മനസ്സിലാക്കി, അങ്ങനെ ഒരുസാഹചര്യം ഉണ്ടായതില്‍ അവരുടെ പത്രമാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനുപകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാന്‍ അവര്‍ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story