Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 11:32 AM IST Updated On
date_range 24 July 2018 11:32 AM ISTകെ.എസ്.എസ്.പി.എ പ്രവർത്തക കൺെവൻഷൻ നാളെ
text_fieldsbookmark_border
തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് പെൻഷനേഴ്സ് അസോസിയേഷൻ നടത്താനിരിക്കുന്ന പ്രക്ഷോഭ പരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ ജില്ലതല പ്രത്യേക കൺവെൻഷൻ 25ന് രാവിലെ 11ന് തൊടുപുഴ രാജീവ് ഭവനിൽ ചേരും. സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതി അംഗം റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കാർഷിക സമുച്ചയ ഉദ്ഘാടനവും പ്രദർശനവും നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്ത് കാർഷിക സമുച്ചയം ഉദ്ഘാടനവും കാർഷിക പ്രദർശനവും 26ന് നെടുങ്കണ്ടത്ത് നടക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് നെടുങ്കണ്ടത്ത് നിർമിച്ച കാർഷിക സമുച്ചയത്തിൽ ബ്ലോക്കുതല ഫെഡറേറ്റഡ് മാർക്കറ്റ്, നോഡൽ െട്രയിനിങ് സെൻറർ, ആത്മ േപ്രാജക്ട് ഡയറക്ടറേറ്റ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസ് എന്നിവ പ്രവർത്തിക്കും. നെടുങ്കണ്ടം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽനിന്ന് ഇവിടെ എത്തിക്കുന്ന കാർഷിക വിളകളും ഉൽപന്നങ്ങളും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിൽപന നടത്തും. ബ്ലോക്ക് കൃഷി ഓഫിസറുടെ കീഴിൽ പ്രവർത്തിക്കുന്ന 26 ക്ലസ്റ്ററുകളാണ് കാർഷിക വിളകൾ ശേഖരിക്കുന്നത്. കാർഷിക സമുച്ചയത്തിെൻറ ഉദ്ഘാടനം 26ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. വാനര ശല്യം കർഷകരെ ദുരിതത്തിലാക്കുന്നു നെടുങ്കണ്ടം: ഉടുമ്പൻചോല മേഖലയിൽ വാനര ശല്യം കർഷകരെ വലക്കുന്നു. കാലവർഷക്കെടുതിയിൽ കൃഷി നശിച്ച് നട്ടംതിരിയുന്നതിനിെടയാണ് വാനരപ്പടയുടെ ആക്രമണവും. ഉടുമ്പൻചോല പൊത്തകള്ളി, മൈലാടുംപാറ മേഖലകളിലാണ് ഞായറാഴ്ച രാവിലെ മുതൽ അമ്പതോളം വരുന്ന വാനരപ്പട ഏലത്തോട്ടങ്ങളിൽ നാശം ഉണ്ടാക്കിയത്. വേനൽക്കാലങ്ങളിൽ സാധാരണയായി വാനരന്മാർ മേഖലയിൽ കൂട്ടമായി എത്താറുണ്ടെങ്കിലും മഴക്കാലങ്ങളിൽ അപൂർവമായി മാത്രേമ ഇവ എത്താറുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി വാനര ശല്യം മേഖലയിൽ ഇല്ലായിരുന്നു. എന്നാൽ, ഞായറാഴ്ച എത്തിയ വാനരസംഘം മിക്കയിടങ്ങളിലും നിരവധി ഏലച്ചെടികൾ നശിപ്പിച്ചു. പച്ച ഏലത്തിെൻറ ചിമ്പ് വലിച്ചൊടിച്ച് ഉള്ളിലെ കാമ്പ് തിന്നുകയാണ് പതിവ്. ഏലക്ക തിന്നാറിെല്ലങ്കിലും ശരവും പൂവും ഇവ അകത്താക്കും. ചില കർഷകരുടെ കൊക്കോയും ഇവ നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story