Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:23 AM IST Updated On
date_range 23 July 2018 11:23 AM ISTലൈസൻസില്ലാത്ത ഹോം സ്റ്റേകൾക്കും ലോഡ്ജുകൾക്കുമെതിരെ നടപടി
text_fieldsbookmark_border
അടിമാലി: വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അനധികൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേ, ലോഡ്ജുകൾ എന്നിവക്കെതിരെ കർശന നടപടിക്ക് ഒരുങ്ങി അടിമാലി പഞ്ചായത്ത്. നിലവിൽ ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ ജൂലൈ 31നകം ലൈസൻസ് എടുക്കണം. ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരമാണ് തീരുമാനം. 31നകം നടപടിക്രമങ്ങളും രേഖകളും സമർപ്പിച്ച് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾ പൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പഞ്ചായത്തിെൻറ വിവിധ ഇടങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യം നൽകിയിട്ടുള്ള കെട്ടിട ഉടമകൾക്കും ലൈസൻസ് നിർബന്ധമാക്കി. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് ഗതാഗത പരിഷ്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായി ദേശീയപാത 85 ൽ റോഡുകളുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ജൂലൈ 25നകം നീക്കണം. കാഴ്ചമറക്കുന്ന രീതിയിൽ അപകട സാധ്യത ഉയർത്തുന്ന പരസ്യബോർഡുകളാണ് നീക്കാൻ നിർദേശിച്ചിട്ടുള്ളത്. നേര്യമംഗലം മുതൽ കൂമ്പൻപാറവരെയുള്ള ഭാഗങ്ങളിൽ പാതയോരങ്ങൾ കൈയേറി നടത്തിയിട്ടുള്ള കൃഷി, കെട്ടിട നിർമാണം, സാധനസാമഗ്രികളുടെ സൂക്ഷിപ്പ് മുതലായവക്കെതിരെയും നടപടി സ്വീകരിക്കും. നേര്യമംഗലം മുതൽ അടിമാലിവരെയുള്ള ഭാഗങ്ങളിലെ വനംമേഖലയിൽ വൻതോതിൽ മാലിന്യം തള്ളൽ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വനമേഖലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിച്ചുവരുന്നതായും പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്ന വിവാഹ സൽക്കാരത്തിനുശേഷം കാറ്ററിങ് സംഘം വാളറ വനമേഖലയിൽ മാലിന്യം ഉപേക്ഷിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും നേരിട്ടെത്തി കാറ്ററിങ് സംഘത്തെ കൊണ്ടുതന്നെ തിരികെയെടുപ്പിക്കുകയും 2000 രൂപ പിഴയീടാക്കുകയും ചെയ്തു. കുറിഞ്ഞി സീസണോടനുബന്ധിച്ച് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിെൻറയും ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. ഐ.ടി.െഎ രണ്ടാം അലോട്ട്മെൻറ് ഇന്ന് തൊടുപുഴ: കട്ടപ്പന ഗവ. ഐ.ടി.െഎയിൽ ആഗസ്റ്റ് അഡ്മിഷൻ എൻ.സി.വി.ടി നോൺ മെട്രിക്, എസ്.സി.വി.ടി മെട്രിക് േട്രഡുകളിൽ രണ്ടാമത്തെ കൗൺസലിങ് തിങ്കളാഴ്ച നടക്കും. അപേക്ഷകരെ എസ്.എം.എസ് മുേഖന അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ww.itiktatappana.kerala.gov.in, http://www.itiktatappana.kerala.gov.in , ഫോൺ: 04868 250158. അപ്രൻറീസ് നഴ്സ് നിയമനം തൊടുപുഴ: പട്ടിക ജാതിയിൽപെട്ട യുവതീയുവാക്കളെ സർക്കാർ ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിങ് പരിശീലനത്തിന് അപ്രൻറീസ് നഴ്സായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ പ്ലസ് ടുവിന് സയൻസ് ഗ്രൂപ് പഠിച്ച് ജനറൽ നഴ്സിങ്, ബി.എസ്സി നഴ്സിങ് പാസായവരും കേരള നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. രണ്ടുവർഷത്തെ കരാറിൽ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15,000 രൂപ വേതനം നൽകും. പ്രായം 40 കവിയരുത്. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജില്ല പട്ടിക ജാതി വികസന ഓഫിസർ, പട്ടിക ജാതി വികസന വകുപ്പ് ഓഫിസ്, മൂലമറ്റം വിലാസത്തിൽ ജൂലൈ 31ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 252003.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story