Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:23 AM IST Updated On
date_range 23 July 2018 11:23 AM ISTജില്ലയിലെ നാലാമത്തെ പകൽ വീട് തൂക്കുപാലത്ത്
text_fieldsbookmark_border
നെടുങ്കണ്ടം: പഞ്ചായത്തിലെ രണ്ടാമത്തെയും ജില്ലയിലെ നാലാമത്തെതുമായ പകൽവീട് തൂക്കുപാലത്ത് ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. ജില്ലക്കനുവദിച്ച മൂന്നാമത്തെ പകൽവീട് കഴിഞ്ഞ ദിവസം എഴുകുംവയലിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തും സാമൂഹികനീതി വകുപ്പും ചേർന്ന് നടപ്പാക്കുന്നതാണ് പകൽവീട് പദ്ധതി. ജില്ലക്കായി മൂന്ന് പകൽവീടുകളാണ് അനുവദിച്ചത്. പ്രത്യേകമായി അനുവദിച്ചതാണ് തൂക്കുപാലത്ത് തുടങ്ങുന്നത്. ബസ് സ്റ്റാൻഡിലെ പഞ്ചായത്തുവക കെട്ടിടത്തിലാകും പകൽവീട്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായുള്ള പദ്ധതിയുടെ പ്രയോജനം നെടുങ്കണ്ടം പഞ്ചായത്തിലെ 22 വാർഡുകളിലെ 2810 വയോജനങ്ങൾക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പകൽ വീട്ടിലെത്തി സംവദിക്കാനും ഉല്ലാസത്തിൽ ഏർപ്പെടാനും ദൃശ്യമാധ്യമങ്ങൾ കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകളും വൈദ്യസഹായവും സൗജന്യ മരുന്നുകളും ലഭ്യമാക്കും. വയോജനങ്ങളുടെ ആരോഗ്യപരിശോധനക്ക് വാർഡുതലത്തിൽ പഞ്ചായത്ത് നിയമിച്ചിരിക്കുന്ന മെഡിക്കൽ ഓഫിസറും ജീവനക്കാരും വീടുകളിലെത്തും. വാർഡ് അടിസ്ഥാനത്തിൽ വയോജനങ്ങളുടെ പൂർണ ഡാറ്റബാങ്ക് തയാറാക്കി ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകും. വാഹനത്തിൽ എത്തി ചികിത്സയും മരുന്ന് വിതരണവും നടത്തുന്നതിന് 50 ലക്ഷം രൂപയിലധികം മാറ്റിെവച്ചിട്ടുണ്ട്. പഞ്ചായത്ത് നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും വയോധികർക്കായി സംഘടിപ്പിക്കും. വയോമിത്രം കോഒാഡിനേറ്റർമാർ ആഴ്ചയിലൊരിക്കൽ കൗൺസലിങ് നടത്തും. പഞ്ചായത്തിലെ മുഴുവൻ വയോധികർക്കും ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറി പി.വി. ബിജു പറഞ്ഞു. റേഷൻ കാർഡ്: അനർഹർ ഒഴിവാകണമെന്ന് നിർദേശം * സബ്സിഡി ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കരുത് തൊടുപുഴ: മുൻഗണന റേഷൻ കാർഡ് കൈവശമുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖല ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ, ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാല് ചക്രവാഹനം സ്വന്തമായി ഉള്ളവർ (ടാക്സി ഒഴികെ) എന്നീ വിഭാഗങ്ങളിൽപെടുന്ന കാർഡ് ഉടമകൾ അവരുടെ റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് ജൂലൈ 31ന് മുമ്പായി മാറ്റണമെന്ന് സപ്ലൈ ഓഫിസർ അറിയിച്ചു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി റേഷൻ കാർഡ് കൈവശം െവച്ചിരിക്കുന്നവരുടെ കാർഡുകൾ കണ്ടുകെട്ടുകയും നിയമനടപടിക്ക് വിധേയമാക്കുകയും ചെയ്യും. സർക്കാർ സബ്സിഡിയുള്ളതും ഇല്ലാത്തതുമായ 14.2 കിലോ തൂക്കം വരുന്ന എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരം സിലിണ്ടറുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അവശ്യസാധന നിയമപ്രകാരവും കേരള എൽ.പി.ജി റഗുലേഷൻ ഓർഡർ പ്രകാരവും കർശന നിയമ നടപടി സ്വീകരിക്കുകയും സിലിണ്ടറുകൾ കണ്ടുകെട്ടുകയും ചെയ്യുമെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വികസനത്തിന് ഒരുങ്ങി പൂമാല ൈട്രബൽ സ്കൂൾ തൊടുപുഴ: പൂമാല ഗവ. െട്രെബൽ സ്കൂൾ നവീകരണത്തിന് ഒരുങ്ങുന്നു. ഓഡിറ്റോറിയം, തിയറ്റർ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള കമ്പ്യൂട്ടർ ലാബ്, വാനനിരീക്ഷണ കേന്ദ്രം, മൂന്നുനില കെട്ടിടം എന്നിവ ഉൾപ്പെടെയാണ് ഒരുങ്ങുന്നത്. സ്കൂളിലെ തുടർവികസന പ്രവർത്തനങ്ങൾക്കായി മൂന്നുകോടിയാണ് ലഭ്യമാകുന്നത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും അർപ്പണബോധവും കർമസ്ഥിരതയുമാണ് ഈ സ്കൂളിനെ സർക്കാറിെൻറ മികവ് പദ്ധതിയിൽ ഇടം നേടിയെടുക്കാൻ ഇടയാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരുന്നതിനാണ് സംസ്ഥാന സർക്കാറിെൻറ മികവ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രീെപ്രെമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള ക്ലാസുകളിലായി 900ത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 80 ശതമാനത്തോളം കുട്ടികളും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story