Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ അപകട മരണങ്ങൾ...

ജില്ലയിൽ അപകട മരണങ്ങൾ വർധിക്കുന്നു

text_fields
bookmark_border
* ആറുമാസത്തിനിടെ റോഡിൽ പൊലിഞ്ഞത് 49 ജീവൻ തൊടുപുഴ: ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. അപകടത്തിൽ മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന. ആറുമാസത്തിനിെട 49 ജീവൻ റോഡിൽ പൊലിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വന്‍ വര്‍ധനയാണ് ജില്ലയില്‍ ഇരുചക്ര വാഹനാപകടങ്ങളില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെ വാഹനാപകടങ്ങളിൽ 46 പേർ മരിക്കുകയും 579 അപകടങ്ങളിലായി 666 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേ കാലയളവിൽ ഇൗ വർഷം 649 വാഹനാപകടങ്ങളിൽ 817 പേർക്ക് പരിക്കേറ്റു. അപകടത്തിൽ അംഗഭംഗം വന്നും പരിക്കേറ്റും കിടക്കുന്നവരുടെ എണ്ണം വേറെ. ജില്ലയിലെ അപകടങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്. അമിത വേഗമാണ് വില്ലനാകുന്നത്. റോഡുകളുടെ മോശം അവസ്ഥയും അപകടങ്ങൾക്ക് കാരണമാകുന്നു. അപകടത്തില്‍പെടുന്ന ഇരുചക്രവാഹനങ്ങളിലേറെയും പുതുതലമുറയില്‍പെട്ട ബൈക്കുകളാണ്. അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് രാത്രിയും. ജില്ലയിൽ ദിവസം പത്തുപേരെയെങ്കിലും ലൈസന്‍സില്ലാതെ പിടികൂടുന്നതായി ട്രാഫിക് പൊലീസ് പറയുന്നു. അപകട േകന്ദ്രങ്ങളായി ട്രാഫിക് പൊലീസ് കെണ്ടത്തിയ സ്ഥലങ്ങളിലാണ് മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. അപകടത്തിനിരയാകുന്നവരില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ഹൈറേഞ്ച് മേഖലകളിലേക്ക് ബൈക്ക് റൈഡിങ്ങിന് കൂട്ടമായി എത്തുന്ന യുവാക്കളുടെ അമിത വേഗം മറ്റ് വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നതായി ആക്ഷേപമുണ്ട്. വിദ്യാര്‍ഥികളാണ് ഇവരിലേറെയും. ഹൈറേഞ്ചിലെ റോഡിനെക്കുറിച്ചോ ഇവിടത്തെ അപകട വളവുകളെക്കുറിച്ചോ അറിയാത്തവരാണ് അപകടത്തില്‍പെടുന്നവരില്‍ ഭൂരിഭാഗവും. മഴ ശക്തി പ്രാപിച്ചതോടെ അപകടങ്ങളിൽ വർധനയുണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടാകുന്ന മൂടൽമഞ്ഞും ഹൈറേഞ്ചിൽ അപകടം ക്ഷണിച്ചുവരുത്താറുണ്ട്. മഴ ശക്തി പ്രാപിച്ചതിനാൽ ഹൈറേഞ്ചിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടം വർധിച്ച സാഹചര്യത്തിൽ കർശന പരിശോധനകളുമായി രംഗത്തിറങ്ങാനാണ് മോേട്ടാർ വാഹന വകുപ്പി​െൻറ തീരുമാനം. പണം തട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതം -പി.എസ്. സിനിമോൻ തൊടുപുഴ: എസ്.എൻ.ഡി.പി യൂനിയനിൽനിന്ന് താൻ കോടികൾ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുൻ സെക്രട്ടറി പി.എസ്. സിനിമോൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പണം ഇടപാടുകൾ ഉൾപ്പെടെ യൂനിയ‍​െൻറ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയത് പ്രസിഡൻറ് എസ്. പ്രവീൺ, വൈസ് പ്രസിഡൻറ് ഡി. ബോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാജി കല്ലാറ, വി. ജയേഷ് എന്നിവരുൾപ്പെടുന്ന കൗൺസിലി‍​െൻറ തീരുമാന പ്രകാരമാണ്. യൂനിയനുമായി ബന്ധപ്പെട്ട ഗുരുനാരായണ കോളജില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് പറയുന്നത് തെറ്റാണ്. കോളജിലെ ഫണ്ട് കൈകാര്യം ചെയ്തത് പ്രസിഡൻറ് പ്രവീണും ട്രഷറർ ഡി. ബോസും താനും ചേർന്നാണ്. ഇതിൽ അഴിമതിയുണ്ടെന്ന് താൻ കരുതുന്നില്ല. ക്രമക്കേടുണ്ടെന്ന് വരുത്തിത്തീർത്ത് പ്രമുഖ വിദ്യാഭ്യാസ വ്യവസായിക്ക് സ്ഥാപനം കൈമാറാനുള്ള നീക്കമാണ് ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നത്. കോളജ് ജപ്തി ചെയ്യിക്കാനും നീക്കം നടത്തുന്നുണ്ട്. ഒരു കാർ വാങ്ങിയിട്ട് മൂന്ന് കാറി‍​െൻറ പണം തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണെന്നും സിനിമോൻ പറഞ്ഞു. യൂനിയന് കീഴിൽ നടപ്പാക്കിയ ജോയൻറ് ലയബലിറ്റി ഗ്രൂപ് (ജെ.എൽ.ജി) വായ്പ പദ്ധതി പ്രകാരം 20 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ശാഖകളിൽനിന്ന് യൂനിയനിൽ ലഭിച്ച പണം ബാങ്കിൽ അടച്ചിട്ടുണ്ട്. ഇതിൽ ക്രമക്കേടുകളില്ലെന്ന് വെള്ളാപ്പള്ളി നടേശൻ നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയതായും സിനിമോൻ അവകാശപ്പെട്ടു. കഞ്ഞിക്കുഴി എസ്.എൻ.ഡി.പി സ്കൂളിൽ അടുത്തകാലത്ത് എട്ട് അധ്യാപകരെ പുതുതായി നിയമിച്ചിരുന്നു. ഇത് സർക്കാർ നിർദേശിച്ച മാനദണ്ഡ പ്രകാരമാണെന്നും സിനിമോൻ കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story