Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി വിറ്റ്​...

വൈദ്യുതി വിറ്റ്​ സർക്കാറിന്​ 28.07 കോടി; കടം വീട്ടാനും ജലം

text_fields
bookmark_border
തൊടുപുഴ: മഴ വൈദ്യുതി വകുപ്പിന് ലാഭം കൊണ്ടുവന്നത് പലവഴി. ഇടുക്കി ഡാമിെല ജലസമൃദ്ധിയാണ് ഏറെ നേട്ടമായത്. രണ്ടാഴ്ചക്കിടെ 28.07 കോടി രൂപയാണ് ഇതര സംസ്ഥാനങ്ങൾക്ക് വൈദ്യുതി വിറ്റതിലൂടെ സർക്കാറുണ്ടാക്കിയത്. ആഭ്യന്തര വൈദ്യുതി ഉൽപാദനം കേന്ദ്ര പൂളിൽനിന്ന് വാങ്ങുന്നതിനേക്കാൾ ഉയർത്താനായത് വഴിയും നേട്ടമുണ്ടായി. അഞ്ചുവർഷത്തിനിടെ ആദ്യമാണ് പുറംവൈദ്യുതിയേക്കാൾ കൂടുതൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കാനായത്. ഇത് ഏഴ് ദിവസമായി തുടരുകയാണ്. ഉയർന്ന വില നൽകേണ്ടി വരുന്ന വൈദ്യുതിയുടെ അളവ് ഇതിലൂടെ കുറക്കാനുമായി. ക്ഷാമകാലത്ത് ഹരിയാനയിൽനിന്ന് കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി തുടങ്ങിയതും സംസ്ഥാനത്തെ ഡാമുകൾ മൺസൂൺ ആദ്യപകുതിയിൽ തന്നെ നിറഞ്ഞുതുടങ്ങിയതോടെയാണ്. ഞായറാഴ്ച മാത്രം ഹരിയാനക്ക് 1. 29 ദശലക്ഷം യൂനിറ്റ് വൈദ്യുതി കടം വീട്ടി. 14 ദിവസമായി ഇതര സംസ്ഥാനങ്ങൾക്ക് വൈദ്യുതി വിൽക്കാനാകുന്നുണ്ട് സർക്കാറിന്. ശനിയാഴ്ച മാത്രം 5.44 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പവർ എക്സ്േചഞ്ച് വഴി വിറ്റത്. ജൂലൈ എട്ടുമുതല്‍ ഇതുവരെ 10.05 കോടി യൂനിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചിന് കൈമാറി. യൂനിറ്റിന് 2.92 മുതല്‍ 4.3 വരെയാണ് വില ലഭിച്ചത്. ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി വിറ്റത്- 1.63 കോടി യൂനിറ്റ്. ഞായറാഴ്ചത്തെ വില യൂനിറ്റിന് 3.25 രൂപയായിരുന്നു. ഓരോ ദിവസവും പവര്‍ എക്‌സേചേഞ്ചില്‍ വ്യത്യസ്ത വിലയാണ് വൈദ്യുതിക്ക്. ഡിമാൻഡിനനുസരിച്ചാണ് വില. ശരാശരി 3.20 രൂപയാണ് യൂനിറ്റിന് ലഭിച്ചത്. ഈ സമയം കേന്ദ്ര പൂള്‍ വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവുണ്ടായതും കേരളത്തിന് നേട്ടമായി. 32.08 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഞായറാഴ്ചത്തെ ആഭ്യന്തര ഉൽപാദനം. കേന്ദ്ര പൂള്‍ അടക്കം പുറമെനിന്ന് എത്തിച്ചത് 30.112 ദശലക്ഷം. 8.365 ആണ് ഞായറാഴ്ച ഇടുക്കിയിലെ മാത്രം ഉൽപാദനം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടിലെ ജലനിരപ്പ് 1.02 അടി കൂടി ഉയര്‍ന്ന് 2384.66 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 81 ശതമാനമാണ്. അഷ്റഫ് വട്ടപ്പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story