Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജസ്​നയുടെ തിരോധാനം:...

ജസ്​നയുടെ തിരോധാനം: 10 ദിവസത്തിനകം നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്ന്​ അന്വേഷണ സംഘം

text_fields
bookmark_border
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിൽ 10 ദിവസത്തിനകം നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് അന്വേഷണ സംഘം. ജസ്ന രണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിലെ കാൾ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതു സാധ്യമായാൽ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രണ്ടാമത്തെ ഫോൺ രേഖകൾക്കായി ൈസബർ സെല്ലി​െൻറ സഹായത്തോടെ അന്വേഷണം നടത്തുകയാണിപ്പോൾ. 10 ദിവസത്തിനകം വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തി​െൻറ വിശ്വാസം. രണ്ടാമതൊരു ഫോൺ ജസ്നക്കുണ്ടായിരുന്നു എന്ന വിവരമല്ലാതെ ഇതി​െൻറ നമ്പർ പൊലീസിന് ലഭിച്ചിട്ടില്ല. ജസ്ന ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളിൽനിന്നാണ് രണ്ടാമത് ഒരു ഫോൺകൂടി ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്. ഇതി​െൻറ നമ്പർ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. നമ്പർ ലഭിച്ചാൽ അതിലെ കാൾ വിവരങ്ങളിൽനിന്ന് ജസ്ന ജീവിച്ചിരിപ്പുണ്ടോ, ആരുടെയെങ്കിലും പ്രേരണയാലാണോ വീടുവിട്ടിറങ്ങിയത് എന്നീ കാര്യങ്ങളിൽ വ്യക്തത വരും. വീട്ടുകാരും സഹപാഠികളും പറയുന്നത് ജസ്നക്ക് ഒരു ഫോൺ മാത്രേമ ഉണ്ടായിരുന്നുള്ളൂ എന്നാണ്. കീപാഡോടു കൂടിയ സാദാഫോണാണത്. ഇതിൽനിന്നാണ് സഹപാഠിയായ യുവാവിന് അടക്കം മെസേജ് അയച്ചിരുന്നതും കാളുകൾ ചെയ്തിരുന്നതും. ജസ്നയെ കാണാതാകുന്ന മാർച്ച് 22ന് ആറുമാസം മുമ്പുമുതലുള്ള ടവർ ലൊക്കേഷനുകൾ സൈബർെസൽ പരിശോധിച്ചിരുന്നു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയൽ, കുട്ടിക്കാനം മേഖലകളിലെ ടവറുകളാണ് പരിശോധിച്ചത്. ജസ്ന പതിവായി പൊയ്ക്കൊണ്ടിരുന്നതും പോയതുമായ വഴികളിലെ ടവറുകളിൽനിന്നെല്ലാം നമ്പറുകളുടെ വിവരങ്ങൾ ശേഖരിച്ചു. ലക്ഷക്കണക്കിന് നമ്പറുകൾ പരിശോധിച്ച് അവയിൽനിന്ന് സംശയമുള്ള 10 നമ്പറുകളിലേക്ക് എത്താൻ പൊലീസ് കിണഞ്ഞു ശ്രമിക്കുകയാണ്. ഇതു വിജയിച്ചാൽ രണ്ടാമത്തെ ഫോണി​െൻറ വിവരങ്ങൾ കണ്ടെത്താനാകും. അതോടെ നിർണായക തെളിവുകളും പുറത്തുവരുമെന്നാണ് പൊലീസി​െൻറ പ്രതീക്ഷ. 10 ദിവസത്തിനുള്ളിൽ ഇതിനു സാധിക്കുമെന്നാണ് കരുതുന്നത്. ഇതിൽ പരാജയപ്പെട്ടാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാനാണ് സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story