Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാനം തെളിഞ്ഞു;...

മാനം തെളിഞ്ഞു; പടിഞ്ഞാറൻ മേഖലയിൽ ആശങ്കയും ദുരിതവും

text_fields
bookmark_border
േകാട്ടയം: മൂന്നുദിവസം മാനം തെളിഞ്ഞിട്ടും പടിഞ്ഞാറൻ മേഖലയിൽ ആശങ്കയൊഴുന്നില്ല. പ്രധാന റോഡുകളിൽനിന്ന് വെള്ളം ഇറങ്ങിതുടങ്ങിയെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലെയും നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പതിനായിരങ്ങള്‍ കുടിവെള്ളം, കക്കൂസുകളുടെ അഭാവം എന്നിവയാല്‍ ഏറെ വലയുന്നു. വെള്ളപ്പൊക്കത്തിൽ കിണറുകൾ മലിനമായതിനൊപ്പം മാലിന്യം അടിഞ്ഞുകൂടിയതിനാൽ പൂർവസ്ഥിതിയിലാകാൻ ദിവസങ്ങൾ വേണ്ടിവരും. വെള്ളക്കെട്ടിൽ മുങ്ങിനിൽക്കുന്ന ഭൂരിഭാഗം വീടുകളും ജീർണാവസ്ഥയിലായത് ആശങ്ക വർധിപ്പിക്കുന്നു. കോട്ടയം നഗരസഭ, ചങ്ങനാശ്ശേരി നഗരസഭ, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം, കല്ലറ, വെച്ചൂര്‍, നീണ്ടൂര്‍, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് ദുരിതം കനക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ സ്ഥിതി അതിദയനീയമാണ്. പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ദുരിത്തിന് അയവുവന്നിട്ടില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരാഴ്ചയായി പണിക്കുപോകാൻ കഴിയാത്ത ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയിലാണ്. കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് വീടുകളില്‍നിന്ന് മടങ്ങാന്‍ മനസ്സില്ലാതെ കഴിയുന്നവരുമുണ്ട്. അതേസമയം, കാറ്റും മഴയും ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​െൻറ മുന്നറിയിപ്പും മേഖലയിൽ ആശങ്ക വർധിപ്പിച്ചു. വീടുകളിലേക്ക് മടങ്ങാൻ തയാറെടുത്ത പലകുടുംബങ്ങളും ക്യാമ്പുകളിൽ തന്നെ തുടരുന്ന സ്ഥിതിയുണ്ട്. വെള്ളം ഇറങ്ങിയ സാഹചര്യത്തിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടിട്ടുണ്ട്. േകന്ദ്രമന്ത്രിമാർ സന്ദർശനം നടത്തിയ ചെങ്ങളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് ഇ-ടോയ്ലറ്റ് സ്ഥാപിച്ചു. 150ലേെറ പേർ താമസിക്കുന്ന ക്യാമ്പില്‍ ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു നിര്‍ദേശിച്ചിട്ടും കൂടുതല്‍ ടോയ്‌ലറ്റ് സൗകര്യമൊരുക്കാന്‍ തയാറായില്ലെന്ന പരാതിയെത്തുടർന്നാണ് കൂടുതൽ ശുചിമുറികൾ ഒരുക്കിയത്. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിൽനിന്ന് മടങ്ങിയവർ പലരും ചളിനിറഞ്ഞ വീടുകൾ വൃത്തിയാക്കാൻ ഏറെ പണിപ്പെട്ടു. അയ്മനത്ത് ദുരിതത്തിന് കുറവില്ല; ആശ്വാസമേകി പഞ്ചായത്തും സന്നദ്ധസംഘടനകളും കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടുേമ്പാഴും അയ്മനം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്. 20 വാർഡുകളിൽ 12ഉം വെള്ളക്കെടുതിയിൽനിന്ന് മുക്തമായിട്ടില്ല. പഞ്ചായത്ത് പരിധിയിൽവരുന്ന 36 പാടശേഖരങ്ങളിൽ 35 ഇടങ്ങളിൽ മടവീണ് 3500 ഏക്കറോളം കൃഷി പൂർണമായും നശിച്ചു. വട്ടക്കായൽ പാടശേഖരം മാത്രമാണ് അവശേഷിക്കുന്നത്. കൊടുവത്ര, കലുങ്കത്ര, പുത്തൻകരി, ടർക്കി, ഒളോക്കരി, മേനോൻകരി, തെള്ളായിരം, വേഴപ്പറമ്പ്, ഉണ്ണിപ്പാടം, കോലടിച്ചിറ, കുരിച്ചാൽ പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 700പേരാണ് വിവിധയിടങ്ങളിൽ കഴിയുന്നത്. വെള്ളത്താൽ ഒറ്റപ്പെട്ടുകഴിയുന്ന നിരവധി കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള കിറ്റുകളും നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ആലിച്ചൻ, സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ 3000 കിറ്റുകളാണ് വിതരണം നടത്തുന്നത്. പഞ്ചായത്തിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തയാറാക്കുന്ന കിറ്റുകൾ വാഹനങ്ങളിലും വള്ളത്തിലും എത്തിച്ചുകൊടുക്കുന്നുണ്ട്. കുടിവെള്ളം എത്താത്ത പ്രദേശങ്ങളിൽ ശുദ്ധജലവും ക്യാമ്പുകളിൽ ഇ-ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പകർച്ചവ്യാധി തടയുന്നതിന് ആരോഗ്യവിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. പനി ബാധിതരുടെ എണ്ണത്തിൽ വർധന േകാട്ടയം: പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇൗയാഴ്ച മാത്രം 2899 പേരാണ് വിവിധ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിലെ കണക്ക് മൂന്നിരട്ടിയോളം വരും. ഇൗമാസം 9673 പേർ ചികിത്സ തേടി. വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽ സാംക്രമിക രോഗങ്ങൾ പടരുമെന്ന ആശങ്കയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story