Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2018 11:06 AM IST Updated On
date_range 23 July 2018 11:06 AM ISTനിയമനിഷേധികൾക്ക് സംരക്ഷണം നൽകുന്നത് പ്രതിഷേധാർഹം -ഓർത്തഡോക്സ് സഭ
text_fieldsbookmark_border
കോട്ടയം: നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അരാജകത്വം സൃഷ്ടിക്കുന്ന യാക്കോബായ വിഭാഗത്തിെൻറ നിലപാട് അപകടകരമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. കുന്നംകുളം ഭദ്രാസനത്തിൽപെട്ട ചേലക്കര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സംബന്ധിച്ച കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാൻ കേരളത്തിലെ മുഴുവൻ െപാലീസും വന്നാലും അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുന്ന യാക്കോബായ നിലപാട് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നിയമനിഷേധികൾക്ക് സംരക്ഷണം നൽകുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. റവന്യൂ, പൊലീസ് അധികൃതർ നിയമലംഘനത്തിന് ഒത്താശ ചെയ്യുകയാണ്. കോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങി കൃത്യവിലോപം കാട്ടിയാൽ അവർക്കെതിരെ കോടതിയെ സമീപിക്കും. അങ്കമാലി ഭദ്രാസനത്തിൽപെട്ട കോതമംഗലം മാർത്തോമൻ ചെറിയപള്ളി സംബന്ധിച്ച കോടതിവിധി സ്വാഗതം ചെയ്യുന്നു. അവിടെ ജനങ്ങളെ ഇളക്കിവിട്ട് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം ഫലിക്കില്ല. 1934ലെ സഭ ഭരണഘടന അനുസരിച്ചാണ് ആ പള്ളിയും ഭരിക്കപ്പെടേണ്ടതെന്നും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് നിയമിച്ച വികാരി ഫാ. തോമസ് പോൾ റമ്പാന് ഭരണച്ചുമതല കൈമാറണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ചേലക്കരയിലും കോതമംഗലത്തും എത്രയും വേഗം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബിജു ഉമ്മൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story