Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:29 AM IST Updated On
date_range 22 July 2018 11:29 AM ISTദുരിതാശ്വാസം: കേന്ദ്ര മാനദണ്ഡങ്ങൾ മാറ്റണം -പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: മഴക്കെടുതി ദുരിതബാധിതർക്ക് നഷ്ടത്തിനനുസരിച്ച് സഹായധനം ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിലെ മാനദണ്ഡങ്ങൾ മാറ്റണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം കണക്കാക്കുന്നതും സഹായം ലഭ്യമാക്കുന്നതും നിലവിലെ മാനദണ്ഡങ്ങളനുസരിച്ചാണെങ്കിൽ നേരിട്ട നഷ്ടങ്ങളുടെ കാൽഭാഗത്തിനുപോലുമുള്ള തുക ലഭിക്കില്ല. സംസ്ഥാന മാനദണ്ഡങ്ങൾ മാറ്റിയാലും കേന്ദ്രം അതിന് തയാറായില്ലെങ്കിൽ ജനങ്ങൾക്ക് കാര്യമായ പ്രയോജനമില്ല. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് സക്കീർ, ഇ.കെ. ഹസൻകുട്ടി, എം.എം. സുരേന്ദ്രൻ, മാലേത്ത് പ്രതാപചന്ദ്രൻ, ജോസ് കോലടി, ഷൈജോ ഹസൻ, ഉമ്മച്ചൻ കൂറ്റനാൽ, സെബി പറമുണ്ട, ആൻറണി മാർട്ടിൻ, രവി മൈനാഗപ്പള്ളി, ജോൺസൺ കൊച്ചുപറമ്പൻ, എൻ. നജുമുദ്ദീൻ, ഷോൺ ജോർജ്, എം.എസ്. നിഷ, അഖിൽ മാടക്കൽ, വർഗീസ് കൊച്ചുകുന്നേൽ, ജോർജ്കുട്ടി, ജോയി സ്കറിയ, പ്രഫ. ജോസ്. ടി. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story