Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​മഴയിൽ നഷ്​ട​​​പ്പെട്ട...

​മഴയിൽ നഷ്​ട​​​പ്പെട്ട രേഖകൾ ലഭ്യമാക്കാൻ നടപടി

text_fields
bookmark_border
കോട്ടയം: കനത്ത മഴയിൽ വീടുകളില്‍ വെള്ളം കയറി രേഖകളും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം ഉറപ്പുവരുത്താൻ കലക്ടർമാർക്ക് സർക്കാർ നിർദേശം. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നൂറുകണക്കിന് പേരാണ് രേഖകൾ നഷ്ടെപ്പട്ടതിനെ തുടർന്ന് കലക്ടറേറ്റുകളിലേക്ക് ഒഴുകുന്നത്. മഴവെള്ളം ഇരച്ചുകയറിയും മടവീണും ഒന്നും എടുക്കാനാവാതെ ഒാടി രക്ഷപ്പെട്ടവരാണ് ഭൂരിപക്ഷവും. കുട്ടനാട്ടിൽ മടവീണ് നിരവധി വീട് തകർന്നിട്ടുണ്ട്. പാസ്പോർട്ട്, റേഷൻ കാർഡ്, എ.ടി.എം കാർഡുകൾ, റവന്യൂ രേഖകൾ, ആധാരങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവക്ക് പുറമെ പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും നഷ്ടപ്പെട്ടവരുമുണ്ട്. അടിയന്തരാവശ്യമുള്ള എല്ലാ രേഖകളും ഉടൻ ലഭ്യമാക്കും. ഇതിന് റവന്യൂ വകുപ്പും നിർദേശം നൽകി. റേഷൻ കാർഡ് വേഗത്തിൽ നൽകുമെന്ന് കലക്ടർമാർ അറിയിച്ചു. ആധാർ കാർഡും നൽകും. മറ്റ് രേഖകൾ ലഭ്യമാക്കാൻ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും കലക്ടർമാർ പറഞ്ഞു. പാഠപുസ്തകവും മറ്റും നഷ്ടപ്പെട്ടവർക്കും ഉടൻ പുതിയത് ലഭ്യമാക്കും. വസ്ത്രവും പണവും നഷ്ടപ്പെട്ടവരാണ് നിരവധി. വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്. സർക്കാർ ഒാഫിസുകളിൽ നടപടി വൈകില്ലെന്നും കലക്ടർമാർ അറിയിച്ചു. അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാത്രമേ സർക്കാർ സഹായം ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചത് പലെരയും പ്രതികൂലമായി ബാധിക്കും. നിരവധിപേർ ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നത്. സർക്കാർ സഹായം ഒന്നിനും തികയില്ലെന്ന് ജനങ്ങൾ പറയുന്നു. കിണറും കക്കൂസും നഷ്ടെപ്പട്ടവരും നിരവധിയാണ്. സി.എ.എം കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story