Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുപ്പിലെ ശസ്​ത്രക്രിയ...

ഇടുപ്പിലെ ശസ്​ത്രക്രിയ വിജയകരം; സിസ്​റ്റർ കൃപക്ക്​ ഇനി നിവർന്നു നടക്കാം

text_fields
bookmark_border
ഗാന്ധിനഗർ: ഇടതുകാല്‍ വേദനയില്ലാതെ നിലത്തുറപ്പിക്കാനായതി​െൻറ ആശ്വാസത്തിലാണ് സിസ്റ്റര്‍ കൃപ മരിയ. കോട്ടയം എസ്.എച്ച് മെഡിക്കല്‍ സ​െൻററില്‍ നടത്തിയ ഇടുപ്പിലെ ബോള്‍ ആന്‍ഡ് സോക്കറ്റ് മാറ്റ (ഹിപ് ജോയൻറ് റീപ്ലേസ്‌മ​െൻറ്) ശസ്ത്രക്രിയയാണ് 30കാരിയായ സിസ്റ്റർക്ക് രക്ഷയായത്. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ക്രൈസ്റ്റ് സന്യാസമൂഹത്തിലെ അംഗമായ സിസ്റ്റര്‍ കൃപ ജനിച്ചപ്പോള്‍തന്നെ ഇടത് ഇടുപ്പിന് ബോള്‍ ആന്‍ഡ് സോക്കറ്റില്ലായിരുന്നു. ഇതോടെ ഇടതുകാലിന് നീളക്കുറവ് അനുഭവപ്പെട്ട് ഇരിക്കാനും നില്‍ക്കാനും സാധിക്കാതായി. ഇടുപ്പില്‍ ദ്വാരമുണ്ടാക്കിയേശഷം കാലിലെ അസ്ഥി അൽപം മുറിച്ചുമാറ്റിയാണ് ഒരാഴ്ച മുമ്പ് മൂന്നരമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ ബോള്‍ ആന്‍ഡ് സോക്കറ്റ് സ്ഥാപിച്ചത്. തുടര്‍ന്ന് സ്റ്റീല്‍ ബാറിട്ട് മുറുക്കി. ഇതോടെ രണ്ട് കാലുകള്‍ക്കും ഒരേ നീളമായി. മൂന്നുമാസത്തെ വിശ്രമത്തിനും ഫിസിയോ തെറപ്പിക്കുശേഷം സുഖമായി നടക്കാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ എടത്വ പുത്തന്‍തറ ഫ്രാന്‍സിസ്-എല്‍സമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ കൃപ മരിയ. മാര്‍ച്ച് നാലിനുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് മെഡിക്കല്‍ സ​െൻററിലെത്തിയത്. ഓര്‍ത്തോപീഡിക് സര്‍ജൻമാരായ ഡോ. കെ.എം. മാത്യു പുതിയിടം, ഡോ. അനില്‍ ജോണ്‍, ഡോ. പ്രശാന്ത്കുമാര്‍, അനസ്‌തറ്റിസ്റ്റുമാരായ ഡോ. സന്തോഷ് സഖറിയ, ഡോ. ആനി, തിയറ്റര്‍ ഇന്‍ചാര്‍ജ് സിസ്റ്റര്‍ സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി ഡയറക്ടര്‍ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ദീപ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story