Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:18 AM IST Updated On
date_range 22 July 2018 11:18 AM ISTകുന്നത്തുകളത്തിൽ: ഉടമ വിശ്വനാഥെൻറയും ഭാര്യയുടെയും ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsbookmark_border
കോട്ടയം: കുന്നത്തുകളത്തിൽ ഗ്രൂപ് സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കാരാപ്പുഴ കുന്നത്തുളത്തിൽ ജിനോഭവനിൽ കെ.കെ. വിശ്വനാഥൻ, ഭാര്യ രമണി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. വിശ്വനാഥെൻറ മകൾ നീതു, മരുമകന്‍ ഡോ. ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷയും കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ചോദ്യംചെയ്തു. ഇതുവരെ വിശ്വനാഥനും കുടുംബത്തിനുമെതിരെ 17 കേസ് വെസ്റ്റിലും കോട്ടയം കുമരകം, ചങ്ങനാശ്ശേരി, ഈസ്റ്റ് സ്റ്റേഷനിലും വേറെയും കേസുകളുണ്ട്. ഇതിനിടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടിക്രമങ്ങൾ പൊലീസ് പൂർത്തിയാക്കി. പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകും മുമ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് നീക്കം. 100 കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story