Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:20 AM IST Updated On
date_range 21 July 2018 11:20 AM ISTഇടുക്കി: ഉൽപാദനം വീണ്ടും കൂട്ടി; ജലനിരപ്പ് ഉയർച്ച തോത് കുറഞ്ഞു
text_fieldsbookmark_border
െതാടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.81 അടി ഉയര്‍ന്ന് 2382.26 അടിയിലെത്തി. അഞ്ച് ദിവസമായി ജലനിരപ്പ് ശരാശരി മൂന്ന് അടി ഉയരുകയായിരുന്നെങ്കിൽ ഉൽപാദനം കൂട്ടിയ പശ്ചാത്തലത്തിൽ ഉയർച്ച തോത് വെള്ളിയാഴ്ച 0.81 അടിയായി. 8.315 ദശലക്ഷം യൂനിറ്റാണ് വെള്ളിയാഴ്ച ഉൽപാദനം. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉൽപാദനം വീണ്ടും വർധിപ്പിച്ചത്. പദ്ധതി പ്രദേശത്ത് 7.3 സെ.മീ. മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിെൻറ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. 2401 അടിയിലെത്തിയാൽ ഡാം തുറന്നുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story