Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി. ആനന്ദൻ റബർ ബോർഡ്​...

ഡി. ആനന്ദൻ റബർ ബോർഡ്​ ചെയർമാനായി ചുമതലയേറ്റു

text_fields
bookmark_border
കോട്ടയം: റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായി ഡി. ആനന്ദൻ ചുമതലയേറ്റു. ചെയർമാനായിരുന്ന ഡോ. എൻ.കെ. ഷൺമുഖസുന്ദരം മാറിയ ഒഴിവിലാണ് നിയമനം. തമിഴ്നാട് സ്വദേശിയായ ആനന്ദൻ നിലവിൽ ചെന്നൈ സാമ്പത്തിക മേഖല ജോയൻറ് െഡവലപ്മ​െൻറ് കമീഷണറാണ്. 2000 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. റബർ ബോർഡ് ചെയർമാ​െൻറ അധിക ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. റബർ ബോർഡ് ആസ്ഥാനത്തെത്തിയ ചെയർമാനെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. വ്യാഴാഴ്ച ജീവനക്കാരുമായി വിശദ ചർച്ച നടക്കും. മുൻ ചെയർമാൻ ഷൺമുഖസുന്ദരം രണ്ട് ബോർഡ് യോഗത്തിൽ മാത്രമാണ് പെങ്കടുത്തത്. ചെയർമാ​െൻറ സൗകര്യാർഥം ഒരുതവണ കൊച്ചിയിലായിരുന്നു യോഗവും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്. അതിനാൽ പുതിയ പദ്ധതികളൊന്നും പരിഗണനയിലില്ല. ആവർത്തന-മുന്നൊരുക്ക കൃഷികളുടെ സബ്സിഡി രണ്ടുവർഷമായി മുടങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക കർഷകർക്ക് നൽകാനുണ്ട്. ഇറക്കുമതി നിയന്ത്രിക്കാനും വിലയിടിവ് പരിഹരിക്കാനുള്ള നടപടികളും ചെയർമാ​െൻറ പരിഗണനയിലാണ്. റബർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് തയാറാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story