Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:29 AM IST Updated On
date_range 18 July 2018 11:29 AM ISTശമിക്കാതെ മഴ; ദുരിതവും
text_fieldsbookmark_border
* ഇന്നലെ ഭാഗികമായി തകർന്നത് 20 വീടുകൾ തൊടുപുഴ: ഒരാഴ്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച മഴക്ക് ചൊവ്വാഴ്ചയും ശമനമുണ്ടായില്ല. മഴക്കാലദുരന്തങ്ങൾ നേരിടാൻ മുൻകരുതൽ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കുമ്പോഴും ഹൈറേഞ്ച് നിവാസികളിൽ ഭീതിയും ആശങ്കയും കൂടുകയാണ്. തിങ്കളാഴ്ച ജില്ലയിൽ ഏഴിടത്താണ് ഉരുൾപൊട്ടിയത്. കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ, പീരുമേട് തുടങ്ങി നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ ഹെഡ്വർക്സ്, മലങ്കര, പൊൻമുടി, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകൾ തുറന്നുവിട്ടുണ്ട്. ചൊവ്വാഴ്ച 20 വീട് ഭാഗികമായും ഒരെണ്ണം പൂർണമായും നിലച്ചു. പല വീടുകളും അപകടഭീഷണിയിലും നിരവധി പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. വരും ദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുകൾ വന്നതോടെ ദുരന്തത്തിെൻറ വ്യാപ്തി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഹൈറേഞ്ച് നിവാസികൾ. ഓരോ വർഷവും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം പ്രകൃതിദുരന്തങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ജില്ലയിൽ ദുരന്തനിവാരണ സംവിധാനങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായാൽ പുറംലോകവുമായുള്ള ബന്ധം അറ്റുപോകുന്ന നിലയിലാണ് പല പ്രദേശങ്ങളും. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ അടിയന്തര സഹായമെത്തിക്കുന്നതിന് തടസ്സമാകുന്നു. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായാൽ പല പ്രധാന റോഡുകളിലും മണിക്കൂറുകളോളം ഗതാഗതം മുടങ്ങും. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വണ്ടിപ്പെരിയാർ, മൂന്നാർ എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുനു. ഹൈറേഞ്ച് പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദേശം. ജില്ലയിലെ പല പഞ്ചായത്തുകളും വർഷങ്ങളായി ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വെള്ളിയാമറ്റം, വെള്ളിയാനി, അറക്കുളം, അടിമാലി, കട്ടപ്പന, മൂലമറ്റം, നെടുങ്കണ്ടം, ഇടുക്കി, മൂന്നാർ, മുള്ളരിങ്ങാട്, ഇലപ്പള്ളി, കൂവപ്പള്ളി, പൂമാല, മേത്തൊട്ടി തുടങ്ങിയ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കലക്ടർ സാറേ; മഴയുണ്ട് പരിഗണിച്ചേക്കണേ * കലക്ടറുടെ ഫേസ്ബുക്കിൽ വിദ്യാർഥികളുടെ കമൻറും ട്രോളും തൊടുപുഴ: മഴ മാനത്ത് കണ്ടാൽ ഇപ്പോൾ വിദ്യാർഥികൾക്ക് ചോദിക്കാനുള്ളത് കലക്ടറോടാണ്. സ്കൂൾ അവധിയുണ്ടോ. തെറ്റുപറയാൻ കഴിയില്ല. മഴയെത്തുടർന്ന് രണ്ടാഴ്ചക്കിടെ നാല് അവധിയാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ളവക്കായിരുന്നു ഇതുവരെ അവധി നൽകിയിരുന്നതെങ്കിൽ ഇത്തവണ മുതൽ ഇവരെയും കൂടി ഉൾപ്പെടുത്തുകയായിരുന്നു. അവധിയുടെ സന്തോഷമെല്ലാം പ്രതിഫലിക്കുന്നതാകെട്ട ഇടുക്കി കലക്ടറുടെ ഫേസ്ബുക്ക് പേജിലാണ്. നൂറുകണക്കിന് വിദ്യാർഥികളാണ് കലക്ടറുടെ അവധി പ്രഖ്യാപനത്തിന് ഫേസ്ബുക്കിലൂടെ കമൻറുകളായി പ്രതികരണം അറിയിക്കുന്നത്. ഇൗ മാസമാണ് ഇടുക്കിയുടെ പുതിയ കലക്ടറായി ജീവൻ ബാബു ചുമതലയേറ്റത്. ചാർജ് എടുത്ത ശേഷം ഫേസ് ബുക്ക് പേജും ആരംഭിച്ചിരുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിെൻറ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വിദ്യാർഥികളാണ് വ്യത്യസ്തവും രസകരവുമായ കമൻറുകളും ട്രോളുകളുമായി സജീവമായിരിക്കുന്നത്. തിങ്കളാഴ്ച മഴയെത്തുടർന്ന് സമീപ ജില്ലകൾക്കെല്ലാം അവധി പ്രഖ്യാപിച്ചപ്പോഴും ഇടുക്കിയിൽ വൈകി. ഇൗ സമയം അവധിക്കായി ഫേസ്ബുക്ക് പോസ്റ്റിൽ മുറവിളികൂട്ടുന്നവരെയും കാണാമായിരുന്നു. കലക്ടറുടെ അവധി പ്രഖ്യാപനം എത്തി മിനിറ്റുകൾക്കകം നൂറുകണക്കിന് മെസേജുകളാണ് എത്തുന്നത്. ഡെയ്ലി പാക്കേജ് മാറ്റി മഴ തീരും വരെ മാസാവധി പ്രഖ്യാപിക്കാമോ, അവധിയിൽ പ്രഫഷനൽ കോളജുകളെക്കൂടി ഉൾപ്പെടുത്തിയ കലക്ടർക്ക് വിപ്ലവാഭിവാദ്യങ്ങൾ, മുത്താണ് ഞങ്ങടെ കലക്ടർ, ജീവനാണ് ജീവൻ ബാബു സാർ എന്നൊക്കെയുള്ള രസകരമായ ഫേസ്ബുക്ക് കമൻറുകളും കാണാം. എന്തായാലും പാഠഭാഗങ്ങളൊക്കെ എങ്ങനെ പഠിപ്പിച്ചു തീരുമെന്ന ആശങ്കയിലാണ് ഇപ്പോൾ ജില്ലയിലെ സ്കൂൾ അധ്യാപകർ. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിൽ ക്ലാസുകൾ എടുക്കാനാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story