Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:20 AM IST Updated On
date_range 18 July 2018 11:20 AM ISTസ്വാമി അഗ്നിവേശിനെതിരായ വധശ്രമം വെപ്രാളം -കെ.പി.എ. മജീദ്
text_fieldsbookmark_border
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനുനേരെ ഝാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപ്പകല്‍ സംഘ്പരിവാർ നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ജനദ്രോഹ നയത്തെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ ബി.ജെ.പി തീര്‍ത്തും ഒറ്റപ്പെട്ടുപോയതിെൻറ വെപ്രാളമാണ് ഇതിലൂടെ പ്രകടമാകുന്നത്. വിദ്വേഷത്തിെൻറയും ഭിന്നിപ്പിെൻറയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോർപറേറ്റ് കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തുതോൽപിക്കുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫിസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story