Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകായംകുളം-എറണാകുളം...

കായംകുളം-എറണാകുളം സെക്​ടറിൽ മേൽപാലങ്ങൾ സുരക്ഷിതം ജലനിരപ്പ്​ ഉയർന്നാൽ ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും

text_fields
bookmark_border
കോട്ടയം: മഴ തുടരുന്നതിനാൽ കോട്ടയം റെയിൽ മേഖലയിൽ മുഴുസമയം നിരീക്ഷണമുണ്ടാകും. ഇനിയും ജലനിരപ്പ് ഉയർന്നാൽ കോട്ടയം വഴിയുള്ള ഗതാഗതം നിർത്തി ആലപ്പുഴവഴി ട്രെയിനുകൾ തിരിച്ചുവിടാനാണ് തീരുമാനം. അപകടസാധ്യത നിലവിലുള്ളതിനാൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് കോട്ടയം-ഏറ്റുമാനൂർ റൂട്ടിൽ ഇപ്പോൾ ട്രെയിൻ ഓടുന്നത്. നീലിമംഗലം മേൽപാലത്തിലെ ട്രാക്കും ആറ്റിലെ വെള്ളവും തമ്മിെല അകലം 1.50 മീറ്ററായി ചുരുങ്ങിയതോടെയാണ് റെയില്‍വേ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. കോട്ടയത്ത് ചേർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം അപകടസാധ്യത വിലയിരുത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കായംകുളം-കോട്ടയം-എറണാകുളം പാതയിലെ റെയിൽവേ മേൽപാലങ്ങളുടെ സുരക്ഷയിൽ ആശങ്കപ്പെേടണ്ടതില്ലെന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം. കനത്ത മഴയെത്തുടർന്ന് പ്രധാന നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണ് മേൽപാലങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടായത്. തുടർന്ന് പരിശോധനകളുടെ ഭാഗമായി കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളുടെയും സർവിസ് നിർത്തിവെച്ചു. ഇത് നാലുമണിക്കൂറിലേറെ നീണ്ടു. ദീർഘ-ഹ്രസ്വദൂര ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ട്രെയിനിലെ യാത്രക്കാരും വിവിധ സ്േറ്റഷനുകളിൽ ട്രെയിൻ കാത്തുനിന്നവരെയും ഇത് ആശങ്കയിലാക്കി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഒരുനിശ്ചയവും ഇല്ലാത്ത അവസ്ഥയുണ്ടായിട്ടും അധികൃതർ ഒൗദ്യോഗിക അറിയിപ്പൊന്നും നൽകിയതുമില്ല. നദികളിൽ ജലനിരപ്പ് ഉയർന്നാൽ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാരും വലഞ്ഞു. ബദൽ സംവിധാനംപോലും ഏർപ്പെടുത്താതെ സർവിസ് മുടക്കിയതും യാത്രക്കാരെ വെട്ടിലാക്കി. കോട്ടയത്തുണ്ടായിരുന്ന മന്ത്രി കെ. രാജുവും ജില്ല ഭരണകൂടവും ഇതിനിടെ റെയിൽേവ ഉന്നതരുമായി ചർച്ച നടത്തി വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിയവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ നടപടി ആലോചിച്ചു. കെ.എസ്.ആർ.ടി.സിയുടെ സഹായവും പരിഗണിച്ചു. എന്നാൽ, നാലുമണിക്കൂർ നീണ്ട ആശങ്കക്കൊടുവിൽ ഇൗ പാതകളിലെ മുഴുവൻ മേൽപാലങ്ങളും സുരക്ഷിതമാണെന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗത്തി​െൻറ റിപ്പോർട്ട് പുറത്തുവന്നു. കോട്ടയം-എറണാകുളം സെക്ടറിൽ പാത കടന്നുപോകുന്ന മൂവാറ്റുപുഴ-മീനച്ചിലാറുകളുടേതടക്കം ചെറുതും വലുതുമായ മുഴുവൻ മേൽപാലങ്ങളും കോട്ടയം-കായംകുളം ഭാഗത്തെ മേൽപാലങ്ങളും സുരക്ഷിതമാണെന്നും റിപ്പോർട്ടിലുണ്ട്. കായംകുളം-കോട്ടയം-എറണാകുളം പാതയിലെ അപകടാവസ്ഥയിലുള്ള പാലങ്ങളുടെ ഗർഡറുകൾ അടുത്തിടെയാണ് റെയിൽവേ മാറ്റിസ്ഥാപിച്ചത്. ഉച്ചക്ക് രണ്ടോടെയാണ് ചിങ്ങവനത്ത് മരം ട്രാക്കിലേക്ക് വീണത്. തുടർന്ന് മൂന്ന് മണിക്കൂര്‍ വൈകിയെത്തിയ കേരള എക്‌സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടശേഷം റെയില്‍വേ ഡിവിഷനല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ നീലിമംഗലത്ത് ഉള്‍പ്പെടെ പരിശോധന നടത്തിയാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഓരോ ട്രെയിനും കടന്നുപോയശേഷവും പരിശോധനയുണ്ടാകും. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story