Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനദികൾ കരകവിഞ്ഞു;​...

നദികൾ കരകവിഞ്ഞു;​ ആയിരക്കണക്കിന്​ വീടുകൾ വെള്ളത്തിൽ

text_fields
bookmark_border
കോട്ടയം: കനത്തമഴയിൽ നദികൾ കരകവിഞ്ഞ് ജില്ലയിൽ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിൽ. ചൊവ്വാഴ്ച മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും വീടുകളിേലക്ക് ഇരച്ചെത്തുന്ന വെള്ളത്തി​െൻറ ആശങ്കയിലാണ് നിരവധി കുടുംബങ്ങൾ. മീനച്ചിൽ, പമ്പ, അഴുത, കൊടൂരാർ, മീനന്തറ, മൂവാറ്റുപുഴ ആറുകൾ കരകവിഞ്ഞ് വിവിധപ്രദേശങ്ങളും തോടുകളും റോഡുകളും വെള്ളത്തിലായി. പലയിടങ്ങളിലും വീടിനു പുറത്തിറങ്ങാനാകാതെ അനവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. അഗ്നിരക്ഷ സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ നഗരത്തി​െൻറ വിവിധഭാഗങ്ങളിൽ വെള്ളത്തിൽ കുടുങ്ങിയ 2000ത്തോളം േപരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ദുരന്തനിവാരണസേനയുടെ 22പേർ വീതമുള്ള രണ്ട് യൂനിറ്റാണ് കോട്ടയത്ത് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പൂവത്തുംമൂട്, കൊശമറ്റം, കുമ്മനം തൊണ്ട്രമ്പാൽ, ചവിട്ടുവരി എന്നിവിടങ്ങളിൽ നിരവധിപേരാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ചിലർ ബന്ധുവീടുകളിലും ദുരിതാശ്വാസക്യാമ്പുകളിലും അഭയംതേടി. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ സാധനസാമഗ്രികൾ നശിച്ചു. വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു കലക്ടറേറ്റിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പലയിടങ്ങളിലെയും വീടുകളിലും കടകളിലും വെള്ളംനിറഞ്ഞ അവസ്ഥയാണ്. വ്യാപകകൃഷിനാശവുമുണ്ട്. വെള്ളം ഉയരുന്നതനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളെ അധികൃതർ മാറ്റിപാർപ്പിച്ചു. പാലാ, കോട്ടയം, കുമരകം, ഏറ്റുമാനൂർ, കുറവിലങ്ങാട്, വൈക്കം, ചങ്ങനാശ്ശേരി മേഖലകൾ പൂർണമായും വെള്ളക്കെട്ടിലാണ്. ഒട്ടേറെ സ്ഥലത്ത് ജനങ്ങൾ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. നാഗമ്പടം സ്റ്റാൻഡും വെള്ളത്തിൽ മുങ്ങി. ഇതോടെ, മിക്ക റൂട്ടുകളിലും ബസുകൾ സർവിസ് നിർത്തി. സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ കോട്ടയവും നഗരപ്രദേശങ്ങളും സമീപപഞ്ചായത്തുകളും പൂർണമായും വെള്ളത്തിലാണ്. പ്രധാനപാതയായ എം.സി റോഡിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. എം.സി റോഡ് വഴി പോകേണ്ട കെ.എസ്.ആർ.ടി.സി അടക്കം വാഹനങ്ങൾ സംക്രാന്തി-മെഡിക്കൽ േകാളജ്-ചുങ്കം-ചാലുകുന്ന് വഴിയാണ് നഗരത്തിൽ എത്തിയത്. ഇത് ഏറെ ഗതാഗതക്കുരുക്കിന് ഇടയാക്കി. ചുങ്കം, പഴയസെമിനാരി, പനയക്കഴിപ്പ്, വാരിശ്ശേരി, മള്ളൂേശ്ശരി, അയ്മനം, പരിപ്പ്, കല്ലുമട, കല്ലുങ്കത്രപള്ളി, കുടമാളൂർ, കുടയംപടി, കുമ്മനം, അയ്മനം, തൊണ്ടമ്പ്രാൽ, അമ്പൂരം, അറുപുറ, താഴത്തങ്ങാടി, ആലുംമൂട്, പള്ളിക്കോണം, പാറപ്പാടം, കോടിമത, വാലേക്കട്, കരിമ്പുംകാലക്കടവ്, ആറായിരം കായൽക്കടവ്, ചിങ്ങവനം, കാരാപ്പുഴ, 16ൽചിറ, 15ൽക്കടവ്, പാറേച്ചാൽ, മാണിക്കുന്നം, ഇല്ലിക്കൽ, ചവിട്ടുവരി, നട്ടാശ്ശേരി എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. പാറപ്പാടം ക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, കരുവാറ്റ തുരുത്തിക്കാട് ശ്രീരാമ-ഹനുമാൻ ക്ഷേത്രം, മാടപ്പള്ളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളംകയറി. ചുങ്കം-നാഗമ്പടം, ചുങ്കം-പുല്ലരിക്കുന്ന്, വാരിശ്ശേരി-കുമ്മനം, കഞ്ഞിക്കുഴി-ഇറഞ്ഞാൽ-തിരുവഞ്ചൂർ റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. പലയിടത്തും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തസ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളടക്കം സഞ്ചരിക്കുന്നില്ല. ചൊവ്വാഴ്ച പുലർച്ച അറുപുറ വെസ്റ്റ് ക്ലബിനു സമീപം വൈദ്യുതി ൈലൻ പൊട്ടി വെള്ളത്തിൽ വീണു. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പൊട്ടിവീണ ലൈൻ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയില്ലെന്ന് പരാതിയുണ്ട്. നാലുദിവസമായി വൈദ്യുതി എത്താത്ത പ്രദേശവുമുണ്ട്. ആലുംമൂട്-പള്ളിക്കോണം, പള്ളിക്കോണം-അറുപുറ, കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ എന്നിവിടങ്ങളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം-കുമരകം റോഡിൽ വാഹനങ്ങളിൽനിന്ന് വെള്ളം വീടുകളിേലക്ക് കടകളിലേക്കും തെറിച്ചത് ബുദ്ധിമുട്ടുണ്ടാക്കി. ഇതേതുടർന്ന് അറുപുറയിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. കൊടൂരാർ കവിഞ്ഞൊഴുകി േകാടിമതയിൽ പെട്രോൾ പമ്പും സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story