Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:09 PM IST Updated On
date_range 17 July 2018 2:09 PM ISTജില്ലയിൽ റെക്കോഡ് മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
text_fieldsbookmark_border
* ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു തൊടുപുഴ: ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്തത് റെക്കോഡ് മഴ. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 202.3 മി.മീറ്റർ. ഇടുക്കിയിൽ 153.4 മി.മീറ്ററും ഉടുമ്പൻചോലയിൽ 89.4 മി.മീറ്ററും തൊടുപുഴയിൽ 150.7 മി.മീറ്ററും മഴ രേഖെപ്പടുത്തി. പീരുമേട്ടിൽ 189 മി.മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മലങ്കര അണക്കെട്ടിെൻറ നാല് ഷട്ടർ തുറന്നുവിട്ടതിനെ തുടർന്ന് തൊടുപുഴയാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ 2371.28 അടിയാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ഞായറാഴ്ച 127 ആയിരുന്ന ജലനിരപ്പ് തിങ്കളാഴ്ച 129 അടിയിലേക്ക് ഉയർന്നു. തിങ്കളാഴ്ച രാവിലെ ആനവിലാസം ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. കുമളി ചോറ്റുപാറയിൽ മണ്ണിടിഞ്ഞ് ദേശീയ പായതയിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുരിക്കാശ്ശേരി തേക്കും തണ്ടിലും മണ്ണിടിഞ്ഞ് വ്യാപക കൃഷി നാശം ഉണ്ടായി. തോംപ്രാംകുടി-കട്ടപ്പന റോഡിൽ കരടിക്കള്ള് ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ താലൂക്കിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. തൊടുപുഴയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മണ്ണിടിഞ്ഞും മരം വീണും ഒറ്റദിവസം തകർന്നത് 17 വീട് തൊടുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച ജില്ലയിൽ മണ്ണിടിഞ്ഞും മരം വീണും തകർന്നത് 17 വീട്. നാല് വീട് പൂർണമായും 13 വീട് ഭാഗികമായും തകർന്നു. തൊടുപുഴയിൽ രണ്ടും ഉടുമ്പൻചോലയിൽ രണ്ടും വീടാണ് തകർന്നത്. തൊടുപുഴയിൽ മണ്ണിടിഞ്ഞാണ് രണ്ട് വീടും അപകടാവസ്ഥയിലായത്. പലയിടത്തും റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ വീട്ടുകാർ പ്രതിഷേധം അറിയിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർക്കാൻ അറിയിച്ചെങ്കിലും പലരും വിസമ്മതം അറിയിച്ചതായും റവന്യൂ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പിന്നീട് ഇവരെ മാറ്റിപാർപ്പിക്കുകയായിരുന്നു. ജില്ലയിൽ തൊടുപുഴ, ഉടുമ്പൻചോല, പീരുമേട് എന്നിവിടങ്ങളിൽ നാലോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇരട്ടയാർ അണക്കെട്ടിലെ ജലനിരപ്പ് 751.3 അടിയായി ഉയർന്നു കടപ്പന: കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഇടുക്കി ഇരട്ടയാർ ഡാമിലെ ജലനിരപ്പ് 751.3 അടിയായി ഉയർന്നു. അണക്കെട്ടിെൻറ പരമാവധി സംഭരണശേഷിയായ 755 അടിയിലേക്ക് എത്താൻ ഇനി 3.7 അടി ഉയർന്നാൽ മതി. ഞായറാഴ്ച വൈകീട്ട് ഡാമിലെ ജലനിരപ്പ് 749.3 അടിയായിരുന്നു. കനത്ത മഴയെ തുടർന്ന് 12 മണിക്കൂറിനുള്ളിൽ ജലനിരപ്പ് രണ്ടടിയാണ് ഉയർന്നത്. കല്ലാർ ഡാമിൽനിന്ന് അതിശക്തിയായി ജലം ഇരട്ടയാർ ഡാമിലേക്ക് ഒഴുകുന്നുണ്ട്. മഴ തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ഡാമം തുറന്നുവിടാനിടയുണ്ട്. പരമാവധി സംഭരണശേഷിയോടടുത്താൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ഇരട്ടയാർ അണെക്കട്ടിൽനിന്നുള്ള ജലം അഞ്ചുരുളി തുരങ്കം വഴിയാണ് ഇടുക്കി ജലസംഭരണിയിലേക്ക് എത്തുക. അഞ്ച് കിലോമീറ്റർ നീളം വരുന്ന തുരങ്കമാണ് നിർമിച്ചിരിക്കുന്നത്. ഇതുവഴിയാണ് ജലം ഇടുക്കി ജലാശയത്തിൽ ഒഴുകിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story