Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളക്കെട്ടിൽവീണ്​...

വെള്ളക്കെട്ടിൽവീണ്​ ഗൃഹനാഥൻ മരിച്ചു; ചിങ്ങവനത്ത്​ അജ്ഞാത മൃതദേഹം

text_fields
bookmark_border
ഭരണങ്ങാനം/കോട്ടയം: വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചിങ്ങവനത്ത് പാടശേഖരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മേലമ്പാറ കുന്നത്ത് വാവച്ച​െൻറ മകന്‍ കെ.വി. ജോസഫാണ് (58) വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ഭാര്യ: മേലമ്പാറ വളവില്‍ കുടുംബാംഗം ക്ലാരമ്മ. മക്കൾ: പ്രിയ, പ്രിന്‍സ്, പ്രിന്‍സി. മരുമക്കൾ: ബിജു വലിയമലയില്‍ അതിരമ്പുഴ (ഐ.എൻ.ടി.യു.സി. ജില്ല സെക്രട്ടറി), ആരതി ത്രിവേണി (തിരുവനന്തപുരം), ബെര്‍ലിന്‍ മാത്യു (റിപ്പോര്‍ട്ടർ, മംഗളം ടി.വി കോട്ടയം-കോളാകോട്ട് ഏന്തയാർ). സംസ്‌കാരം പിന്നീട്. ചിങ്ങവനത്ത് പാടശേഖരത്ത് 35 വയസ്സ് തോന്നിക്കുന്ന അജ്ഞാത​െൻറ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. ചന്തക്കവല ബിവറേജസിന് സമീപത്തെ പാടശേഖരത്താണ് മൃതദേഹം കണ്ടത്. നാലുദിവസം പഴക്കമുണ്ടെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story