Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടൂറിസം സീസണ്‍ വര്‍ഷം...

ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റും -മന്ത്രി കടകംപള്ളി

text_fields
bookmark_border
പത്തനംതിട്ട: മുമ്പ് അഞ്ചുമാസം മാത്രമായിരുന്ന കേരളത്തി​െൻറ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് സര്‍വിസ് സഹകരണ ബാങ്കി​െൻറ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതി​െൻറ ഭാഗമായി വിവിധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നിശാഗന്ധി സംഗീതോത്സവത്തിന് കോരിച്ചൊരിയുന്ന മഴയത്തും വൻതോതില്‍ ആളുകളെത്തി. ഈമാസം 19ന് കോഴിക്കോട്ട് വര്‍ഷകാല കയാക്കിങ് മത്സരം നടത്തും. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയും പരിഷ്‌കരിച്ച് ആകര്‍ഷകമാക്കി ലീഗ് അടിസ്ഥാനത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കോന്നി ആനക്കൂട്, മുണ്ടോംമൂഴി അടവി കൊട്ടവഞ്ചി സവാരി കേന്ദ്രം, സമുദ്രനിരപ്പില്‍നിന്ന് 850 അടി ഉയരത്തില്‍ നില്‍ക്കുന്നതും കൊടുംവേനലിലും ജലസാന്നിധ്യമുള്ളതുമായ പറക്കുളം ക്ഷേത്ര പരിസരം, കരിമാന്‍തോട് തേനരുവി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഗവി യാത്ര നടത്തുന്നവര്‍ക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്നതാണ് ഈ ഹോംസ്റ്റേ. സഹകരണ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ടൂറിസം വികസന പദ്ധതിക്കായി നല്‍കിയ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമിച്ചത്. അടൂര്‍ പ്രകാശ് എം.എല്‍.എ ഹോംസ്റ്റേയുടെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഒ.എസ്. വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആര്‍. രാമചന്ദ്രന്‍ പിള്ള, മുന്‍ പ്രസിഡൻറ് പി.സി. ശ്രീകുമാര്‍, ബാങ്ക് വൈസ് പ്രസിഡൻറ് എന്‍. ചെല്ലപ്പന്‍, സഹ. സംഘം ജോയൻറ് രജിസ്ട്രാര്‍ പി.ജെ. അബ്ദുൽ ഗഫാര്‍, അസി. രജിസ്ട്രാര്‍ ജി. അനിരുദ്ധന്‍, സി.പി.എം പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ. സന്തോഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എ.പി. അജയന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story