Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 1:56 PM IST Updated On
date_range 17 July 2018 1:56 PM ISTറബർ വിലത്തകർച്ച: ഡി.സി.സിയുടെ ലോങ് മാർച്ച് 24 മുതൽ
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിലെ കർഷകരെ വിലത്തകർച്ചയിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്നും റബർ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണം നീക്കിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഇൗ മാസം 24, 25, 26 തീയതികളിൽ റബർ കർഷകരുടെ ലോങ് മാർച്ച് സംഘടിപ്പിക്കും. വർധിച്ച ഉൽപാദനച്ചെലവും വിലയിടിവും മൂലം ജില്ലയിലെ റബർ കർഷകർ തീരാദുരിത്തിലും പട്ടിണിയിലുമാണെന്നും ഇവരെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോങ് മാർച്ചെന്ന് ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. 24ന് രാവിലെ ഒമ്പതിന് കോന്നിയിലെ കലഞ്ഞൂരിൽനിന്ന് ആരംഭിക്കുന്ന മാർച്ച് 26ന് വൈകീട്ട് റാന്നി ഇടമുറിയിലെ റബർ ഗവേഷണ കേന്ദ്രത്തിന് മുന്നിൽ സമാപിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. മറ്റ് നാണ്യവിളകളുടെ വിലത്തകർച്ച, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് കാർഷികവിളകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും ബാബു ജോർജ് പറഞ്ഞു. ലോങ് മാർച്ചിന് ശേഷം കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നങ്ങളും ഏറ്റെടുത്ത് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ, രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ, അടൂർ പ്രകാശ് എം.എൽ.എ തുടങ്ങിയവർ ലോങ് മാർച്ചിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. കലഞ്ഞൂരിൽ ചേർന്ന സ്വാഗതസംഘം യോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പാടം മുസ്തഫ അധ്യക്ഷത വഹിച്ചു. ബിജു ആഴക്കാടൻ ചെയർമാനും രതീഷ് വലിയകോണിൽ കൺവീനറുമായ 101 അംഗ കമ്മിറ്റി കലഞ്ഞൂരിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ മണ്ഡലം കമ്മിറ്റി യോഗം പന്തളം: കോൺഗ്രസ് പന്തളം ടൗൺ മണ്ഡലം കമ്മിറ്റി യോഗം ഡി.സി.സി ജനറൽ സെക്രട്ടറി വൈ. യാക്കൂബ് ഉദ്ഘാടനം ചെയ്തു. 24ന് കലഞ്ഞൂരിൽനിന്ന് ആരംഭിക്കുന്ന റബർ കർഷക ലോങ് മാർച്ചിൽ പന്തളത്തുനിന്ന് ഇരുന്നൂറോളം പ്രവർത്തകരെ പങ്കെടുപ്പിക്കും. 25ന് ബൂത്തുതല കോൺഗ്രസ് യോഗം ചേരും. ടൗൺ മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എൻ. ത്രിദീപ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബിജു ഫിലിപ്, ശശികുമാർ വാളാക്കോട്, കടമാൻകോട് വിജയൻ, രാജേന്ദ്രപ്രസാദ്, എൻ. അമാനുല്ല ഖാൻ, വരുൺ പ്രകാശ്, സതീഷ് കോളാപ്പാട്ട്, മൻസൂർ കുട്ടനയ്യത്ത്, ഭാർഗവൻപിള്ള, കുഞ്ഞുകുഞ്ഞ്, മീരാഭായ്, ശോഭനകുമാർ, പന്തളം സിറാജ്, കണ്ണൻ പൂപ്പനയ്യത്ത്, ശുഹൈബ്, ഭാസ്കരൻ, ബൈജു മുകടിയിൽ, ഷാൻ കടയ്ക്കാട്, സുരേഷ് നായർ, ജോർജ് തങ്കച്ചൻ, സാജൻ കുരമ്പാല എന്നിവർ സംസാരിച്ചു. ആറന്മുളയിൽ പൈതൃകം വിളിച്ചോതുന്ന ശില്‍പം ഒരുക്കും ആറന്മുള: പൈതൃക ഗ്രാമത്തിന് തിലകക്കുറിയാകാന്‍ ശില്‍പി കാനായി കുഞ്ഞിരാമനും ചെങ്ങന്നൂര്‍ ബാലകൃഷ്ണനും ഉള്‍പ്പെട്ട ശില്‍പികളുടെ സംഘം പൈതൃക ശില്‍പം ഒരുക്കും. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിെൻറ മുന്‍ രക്ഷാധികാരിയും ഇപ്പോള്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ നേരത്തേ നല്‍കിയ നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പുത്തരിയാല്‍ത്തറയില്‍ ആറന്മുളയുടെ പൈതൃകം വിളിച്ചോതുന്ന ശില്‍പമാണ് ഒരുക്കുന്നത്. ശില്‍പികളും സുരേഷ് ഗോപി എം.പി, ഹെറിറ്റേജ് ട്രസ്റ്റ് ഭാരവാഹികളായ അജയകുമാര്‍ വല്ലുഴത്തില്‍, ആര്‍.എസ്. നായര്‍, ഇന്ദുചൂഡന്‍, ചന്ദ്രശേഖരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി എന്നിവരും സ്ഥലം സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തി. ആറന്മുള കാര്‍ഷിക സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ശിൽപസഞ്ചയത്തില്‍ പള്ളിയോടം, തിരുവോണത്തോണി, ആറന്മുള കണ്ണാടി എന്നിവയുമുണ്ടാകും. സുരേഷ് ഗോപി എം.പിയുടെ ഫണ്ട് വിനിയോഗിച്ച് പമ്പാ മാതാവെന്ന സങ്കൽപത്തില്‍ ജലധാരശിൽപവും ഒരുക്കും. ഇതിനായി ഉപയോഗിച്ച് പുറത്തുവരുന്ന ജലം ശുദ്ധീകരിച്ച് ഭക്തര്‍ക്ക് ശുദ്ധജലമായി നല്‍കാനും പദ്ധതിയുണ്ടാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story