വൈദികരെ സംരക്ഷിക്കി​ല്ല -ഒാർത്തഡോക്​സ്​ സഭ

05:50 AM
12/07/2018
കോട്ടയം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒാർത്തഡോക്സ് വൈദികർക്ക് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ, കീഴടങ്ങാൻ സഭ നേതൃത്വത്തി​െൻറ നിർദേശം. േകാടതിവിധി അംഗീകരിച്ച് മുന്നോട്ടുപോകുെമന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോൺ പറഞ്ഞു. വൈദികരെ സംരക്ഷിക്കില്ല. നിയമവ്യവസ്ഥയെ സഭ അംഗീകരിക്കുന്നു. കോടതിവിധി അംഗീകരിക്കുകയാണ് വേണ്ടത്. ക്രിമിനൽ കുറ്റമാണ് വൈദികർക്കുനേരെയുള്ളത്. ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാജ്യത്തെ നീതിന്യായ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരേത്ത, പൊലീസ് കേസെടുത്തതോടെ വൈദികജോലിയിൽ സഭ നേതൃത്വം ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Loading...
COMMENTS