ഫ്രാ​േങ്കാ മുള​ക്കൽ രാജ്യം വി​ടാനുള്ള നീക്കങ്ങൾക്ക്​ തടയിട്ട്​ അന്വേഷണ സംഘം

05:50 AM
12/07/2018
േകാട്ടയം: കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ അറസ്റ്റി​െൻറ നിഴലിലായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ രാജ്യം വിടാനുള്ള നീക്കങ്ങൾക്ക് തടയിട്ട് അന്വേഷണ സംഘം. ബിഷപ് രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എമിഗ്രേഷൻ വിഭാഗത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി കത്ത് നൽകി. കേസി​െൻറ വിവരങ്ങളും ബിഷപ്പി​െൻറ വിവിധ ഫോേട്ടാകളും അടക്കമുള്ള വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്. വത്തിക്കാനിലേക്ക് കടക്കാൻ ബിഷപ് ശ്രമിക്കുന്നതായുള്ള സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെയാണ് ജാഗ്രത നിർദേശം നൽകാൻ എമിഗ്രേഷൻ വിഭാഗത്തെ സമീപിച്ചത്. തെളിവുശേഖരണത്തി​െൻറ ഭാഗമായി ജലന്ധർ രൂപതയുെട കീഴിലുള്ള കണ്ണൂരിലെ പരിയാരം, പറവൂർ മഠങ്ങളിൽ എത്തി തെളിെവടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിഷപ് ഇവിടങ്ങളിൽ താമസിച്ചിട്ടുേണ്ടായെന്ന് അറിയാനാണിത്. മൂന്നു മഠങ്ങളാണ് ജലന്ധർ രൂപതക്ക് കീഴിൽ കേരളത്തിലുള്ളത്. ഇതിൽ കുറവിലങ്ങാടിന് സമീപത്തെ മഠത്തിൽ ബിഷപ് പലതവണ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ എത്തിയിട്ടില്ലെങ്കിൽ കുറവിലങ്ങാട് എത്തിയത് പീഡനലക്ഷ്യത്തോടെയാണെന്ന് തെളിയുമെന്നാണ് അന്വേഷണ സംഘത്തി​െൻറ വിലയിരുത്തൽ. കന്യാസ്ത്രീയുടെ കഴിഞ്ഞ രണ്ടുവർഷത്തെ ഫോൺ രേഖകൾ ലഭ്യമാക്കാൻ ടെലികോം ഒാപറേറ്റർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ൈവക്കം ഡിവൈ.എസ്.പി കെ. സുഭാഷ് ജില്ല പൊലീസ് മേധാവിക്ക് കൈമാറി. തെളിവ് ശേഖരണം പൂർത്തിയാകാനുണ്ടെന്നും ഇതിനുശേഷം ബിഷപ്പി​െൻറ മൊഴിയെടുക്കുമെന്നും ജില്ല പൊലീസ് മേധാവി ഹരിശങ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നൽകിയതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാൽ, വിശ്വാസികളുടെ വികാരം വ്രണപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്നാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചരിക്കുന്ന നിർദേശം. അതിനാൽ കരുതലോടെയാണ് പൊലീസി​െൻറ നീക്കങ്ങൾ. അതിനിടെ, ബിഷപ്പിനെതിരെ വത്തിക്കാൻ നടപടിയെടുത്തേക്കുമെന്നും സൂചനകളുണ്ട്. ബഷിപ്പിനെതിരെ ഉയർന്ന പരാതികളിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അേന്വഷണം നടത്തിവരുകയാണ്.
Loading...
COMMENTS