ഉപവസിച്ച്​ പ്രാർഥിക്കാൻ ആഹ്വാനം ചെയ്​ത്​ ജലന്ധർ രൂപത

05:50 AM
12/07/2018
േകാട്ടയം: ജലന്ധർ രൂപതയുടെ സൽപേര് വീണ്ടെടുക്കാൻ ഉപവസിച്ച് പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് രൂപത നേതൃത്വത്തി​െൻറ കത്ത്. രൂപതയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും അയച്ച സർക്കുലറിലാണ് നിർദേശം. രൂപതക്കെതിരെ ഉയർന്ന ആരോപണങ്ങൾ സൽപേരിന് കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽനിന്ന് മറികടക്കാൻ വൈദിക ഇടപെടലിനായി പ്രാർഥിക്കണം. ബിഷപ്പിനുവേണ്ടിയും പ്രാർഥിക്കണമെന്ന് രൂപത വികാരി ജനറാൾ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Loading...
COMMENTS