സ്​ത്രീയുടെ കാൽ കുഞ്ചിത്തണ്ണിയിലെ പുഴയോരത്ത്​; മറ്റ്​ ശരീരഭാഗങ്ങൾ തിരഞ്ഞ്​ പൊലീസ്​

05:50 AM
12/07/2018
അടിമാലി: സ്ത്രീയുടേതെന്ന് കരുതുന്ന ജീർണിച്ചു തുടങ്ങിയ കാൽ പുഴയിൽ കണ്ടെത്തി. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചിത്തണ്ണി പുഴയരികിൽ പുതിയതായി നിർമിച്ച റോഡിൽ ക്ഷേത്രത്തിനു സമീപം താഴ്ഭാഗത്താണ് കാൽ കണ്ടെത്തിയത്. അരയിൽനിന്ന് വേർപെട്ട നിലയിൽ ഇടത് കാലാണിത്. ഒഴുകി കരക്കടിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ഏകദേശം ഒരാഴ്ച പഴക്കം കണക്കാക്കുന്നതായി സ്ഥലത്തെത്തിയ മൂന്നാർ സി.ഐ അറിയിച്ചു. മൂർച്ചയേറിയ ആയുധംകൊണ്ട് മുറിച്ചുനീക്കിയതുപോലെ മുറിപ്പാടുകളും കാലിലുണ്ട്. ബുധനാഴ്ച രാവിലെ പത്തോടെ കുളിക്കാനെത്തിയവരാണ് കാൽ കണ്ടത്. ഉടൻ വെള്ളത്തൂവൽ പൊലീസിൽ വിവരമറിയിച്ചു. ഇൻക്വസ്റ്റ് നടപടിക്കുശേഷം കാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ശരീരത്തി​െൻറ മറ്റ് ഭാഗങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പുഴയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ കാണാതായ ആറ്റുകാട് സ്വദേശിനി വിജിയുടെ (31) ശരീരഭാഗമാണോ എന്ന സംശയത്തെ തുടർന്ന് ഇത്തരത്തിലും പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. മുതിരപ്പുഴയിലേക്ക് ചാടിയ ഇവരെക്കുറിച്ച് ഇതുവരെ വിവരമില്ല. കാൽകണ്ടെത്തിയ പ്രദേശത്തിന് രണ്ട് കിലോമീറ്ററിലേറെ മുകളിലാണ് യുവതി ചാടിയത്. ഇൗ സാഹചര്യത്തിൽ ഡി.എൻ.എ പരിശോധനയടക്കം സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.
Loading...
COMMENTS