Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:09 AM IST Updated On
date_range 10 July 2018 11:09 AM ISTസ്വർണ മെഡൽ നേടിയിട്ടും അന്താരാഷ്ട്ര മത്സരത്തിന് അർഹത നിഷേധിച്ചെന്ന് പരാതി
text_fieldsbookmark_border
ചെറുതോണി: സ്വർണം വാരിക്കൂട്ടി നാടിെൻറ യശസ്സ് വാനോളമുയർത്തിയ വനിത കായികതാരം അവഗണനയുടെ ട്രാക്കിൽ. തോപ്രാംകുടി സ്വദേശി റിൻറു മാത്യു അധികൃതരുടെ അവഗണനക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ 26ന് അസം ഗുവാഹതിയിൽ നടന്ന ലോങ് ജമ്പ് നാഷനൽ മീറ്റിൽ സ്വർണം നേടിയ റിൻറുവിനെ മുൻ മത്സരങ്ങളിലെ കണക്കെടുത്ത് ഒരുസെക്കൻഡ് പിന്നിലെന്ന കാരണം പറഞ്ഞ് അന്താരാഷ്ട്ര മത്സരത്തിൽ പെങ്കടുക്കുന്നതിൽനിന്ന് ഒഴിവാക്കിയെന്നാണ് പരാതി. റിൻറുവിനെ ഒഴിവാക്കി രണ്ടാം സ്ഥാനത്തെത്തിയ കായികതാരത്തിനാണ് ജകാർത്തയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അവസരം നൽകിയത്. സ്വർണം നേടിയത് പരിഗണിക്കാതെ തന്നെ അവഗണിച്ചെന്നാണ് പരാതി. റിൻറുവിെൻറ അപേക്ഷ സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ഇതിനെതിരെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ് ഈ കായികതാരം. തോപ്രാംകുടി ഏത്തക്കാട്ട് മാത്യുവിെൻറ മകളായ റിൻറു മൂന്ന് വർഷമായി ബോംബെ വെസ്റ്റേൺ െറയിൽവേയിൽ ക്ലർക്കാണ്. കഴിഞ്ഞ ജൂൺ 13നായിരുന്നു വിവാഹം. ഭർത്താവ് മരിയാപുരം സ്വദേശി വീട്ടിക്കുന്നേൽ സലിൽ ജോസഫ് ഖത്തറിലാണ്. ചെറുപ്പം മുതൽ ലോങ് ജമ്പിൽ താൽപര്യമുണ്ടായിരുന്ന റിൻറു സ്കൂളിലും കോളജിലും നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. അധികൃതരിൽനിന്ന് അർഹിക്കുന്ന മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഒാഫിസ് കട്ടപ്പനയിൽനിന്ന് മാറ്റുന്നതിൽ പ്രതിഷേധം കട്ടപ്പന: വർഷങ്ങളായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കട്ടപ്പനയിൽനിന്ന് മാറ്റുന്നതിനെതിരെ ഓഫിസിന് മുന്നിൽ കട്ടപ്പന പൗരാവലി ധർണ നടത്തി. ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളുടെ സംയുക്ത ഓഫിസാണിത്. ഹൈറേഞ്ചിെൻറ സിരാകേന്ദ്രവും ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രവുമായ കട്ടപ്പനയിലെ വില നിലവാരങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യുന്നത് ഈ ഓഫിസ് മുഖേനയാണ്. കട്ടപ്പനയിൽ നിർമാണം പൂർത്തിയാകുന്ന മിനി സിവിൽ സ്റ്റേഷനിൽ ഓഫിസിന് സ്ഥലം മാറ്റിെവച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ മനോജ് എം. തോമസ്, എം.കെ. തോമസ്, തോമസ് രാജൻ, മനോജ് മുരളി, വി.ആർ. ശശി, വി.എസ്. രതീഷ്, ജോയി പൊരുന്നോലി, സിജോമോൻ ജോസഫ്, ജോഷി മണിമല, ലീലാമ്മ ഗോപിനാഥൻ, ജിജി സാബു, റെജീന തോമസ് ബെന്നി കുപ്പുരയിടം, ബെന്നി കുര്യൻ, എമിലി ചാക്കോ, തങ്കച്ചൻ വാലുമ്മേ, ഫിലിപ് മലയാറ്റ്, കെ.പി. ഹസൻ തുടങ്ങിയവർ സംസാരിച്ചു. നിർമാണ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി തൊടുപുഴ: നിർമാണ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി. ജില്ല േപ്രാജക്ട് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായായിരുന്നു മാർച്ച്. തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തുക, നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം തകർന്ന നിർമാണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, തൊഴിലാളികളുടെ പെൻഷൻ കുറഞ്ഞത് 3000 രൂപയാക്കുക, തൊഴിലാളികളെ ഇ.എസ്.എ പദ്ധയിൽ ഉൾപ്പെടുത്തുക, കുറഞ്ഞ അപകട ധനസഹായം അഞ്ചുലക്ഷം രൂപയാക്കുക, തൊളിലാളികൾക്ക് കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ ധനസഹായം നൽകുക, സ്ത്രീ തൊഴിലാളികളുടെ പെൻഷൻപ്രായം 55 വയസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. തൊടുപുഴ കെ.എസ്. കൃഷ്ണപിള്ള സ്മാരകമന്ദിര പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി ടി.ആർ. സോമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിജയാനന്ദ്, ജില്ല പ്രസിഡൻറ് കെ.വി. ശശി എന്നിവർ സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. ശിവൻ സ്വാഗതവും പി.ജെ. ഉലഹന്നാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story