Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദമ്പതികളുടെ ആത്മഹത്യ:...

ദമ്പതികളുടെ ആത്മഹത്യ: പ്രതികളെ രക്ഷിക്കാൻ ശ്രമം -തിരുവഞ്ചൂര്‍

text_fields
bookmark_border
ചങ്ങനാശ്ശേരി: സ്വര്‍ണാപഹരണ പരാതിയില്‍ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താൻ ഡി.ജി.പി തയാറാകണം. സുനില്‍കുമാറി​െൻറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മുമ്പായി രണ്ട് കൈകള്‍ക്കും പരിക്കേറ്റതായി പറയുന്നുണ്ട്. ഈ പരിക്ക് എങ്ങനെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. പൊലീസിന് ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മനുഷ്യാവകാശ കമീഷന് ലഭിച്ച റിപ്പോര്‍ട്ടും വ്യത്യസ്തമാണോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വരാപ്പുഴയില്‍ ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തില്‍ പൊലീസ് പ്രതിസ്ഥാനത്തുള്ള കേസി​െൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന കുടുംബത്തി​െൻറ ന്യായമായ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story