Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഷ്​ടമായത് ഉന്നത...

നഷ്​ടമായത് ഉന്നത വ്യക്തിത്വം -കെ.എം. മാണി

text_fields
bookmark_border
കോട്ടയം: മികച്ച പാർലമെേൻററിയൻ, കേന്ദ്ര മന്ത്രി, ഗവർണർ എന്നീ നിലകളിൽ രാജ്യത്താകമാനം ശോഭിച്ച ഉന്നത നേതാവായിരുന്നു എം.എം. ജേക്കബ് എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. തെരഞ്ഞടുപ്പിൽ പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായുള്ള വ്യക്തി ബന്ധം ഒരിക്കലും ഉലഞ്ഞിട്ടില്ല. അദ്ദേഹത്തി​െൻറ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന സേന്ദശത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോൾ എം.എം. ജേക്കബ് സ്വീകരിച്ച നിലപാട് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അംഗീകരിച്ചിരുന്നെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നെന്നും രാജ്യത്തി​െൻറ മതേതര സ്വഭാവം ഇത്രയേറെ അപകടത്തിൽ ആകുമായിരുന്നില്ലെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തി​െൻറ ഭാഗമായിരുന്നപ്പോഴും താഴെ തട്ടിലുള്ള പ്രവർത്തകരോടും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു എം.എം. ജേക്കബെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നെഹ്‌റു മുതൽ രാഹുൽ ഗാന്ധിവരെ കോൺഗ്രസി​െൻറ നേതൃനിരയിലെ ഒട്ടേറെ തലമുറകൾക്ക് അദ്ദേഹം മാർഗദർശിയായിരുന്നെന്നും വേണുഗോപാൽ പറഞ്ഞു. ഏതൊരു പൊതുപ്രവർത്തകനും സ്വീകരിക്കാവുന്ന മാതൃകാവ്യക്തിത്വത്തി​െൻറ ഉടമയായിരുന്നു എം.എം. ജേക്കെബന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എയും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story