Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:17 AM IST Updated On
date_range 6 July 2018 11:17 AM ISTജില്ലയിലും കിട്ടും ഇനി പിടക്കണ മീൻ
text_fieldsbookmark_border
* അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള സാമൂഹിക മത്സ്യകൃഷി പദ്ധതിക്ക് തുടക്കം തൊടുപുഴ: കടലില്ലെങ്കിലും ജില്ലയിൽ ഇനി പിടക്കണ മീൻ കിട്ടുന്ന കാലം വിദൂരമല്ല. മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതി ഇടുക്കിയിലെ പൊതു ജലാശയങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. പ്രാദേശിക മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതോടൊപ്പം മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന നിരവധിപേർക്ക് തൊഴിലും വരുമാനമാർഗവും ലഭ്യമാക്കാനുദ്ദേശിച്ചാണ് പദ്ധതി. ആദ്യഘട്ടമായി ഇടുക്കി ഡൈവേർഷൻ- ഇരട്ടയാർ നോർത്ത് ഡാമിൽ നാലുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ല, റോഹു, മൃഗാൾ, കോമൺകാർപ്പ് എന്നീ ഇനങ്ങളിലുള്ള ഒരുമാസം പ്രായമായ നാലുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻറ് ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവല്ല പോളച്ചിറയിലുള്ള ഫിഷറീസ് വകുപ്പിെൻറ ഹാച്ചറിയിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. ജില്ലയിൽ ഈ വർഷം ഇരട്ടയാർ, വണ്ടിപ്പെരിയാർ, പൊന്മുടി ഡാം, തൊടുപുഴ മലങ്കര ഡാം തീരദേശങ്ങളിലാണ് സാമൂഹിക മത്സ്യ കൃഷി നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികൾ എന്നിവ മൂലം പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്തിന് അനുദിനം സംഭവിക്കുന്ന ശോഷണം ഇല്ലാതാക്കുകയാണ് സാമൂഹികമത്സ്യകൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി. ശ്രീകുമാർ പറഞ്ഞു. മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചതിനാൽ ഡാമിൽ നിന്നുള്ള മത്സ്യബന്ധനം മൂന്നുമാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. നിലവിൽ ഡാമിൽനിന്ന് വലയിട്ടും ചൂണ്ട ഉപയോഗിച്ചും നിരവധി പേർ മത്സ്യബന്ധനം നടത്തുന്നുണ്ട്. പിടിച്ച ഉടൻതന്നെ നല്ല വില നൽകി മീൻ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ജില്ല ടി.ബി സെൻററിൽ ഒഴിവ്: അഭിമുഖം 17ന് ഇടുക്കി: ജില്ല ടി.ബി സെൻററിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ 17ന് രാവിലെ 11ന് ജില്ല മെഡിക്കൽ ഓഫിസിൽ (ആരോഗ്യം) വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. സീനിയർ ട്യൂബർക്യുലോസിസ് ലബോറട്ടറി സൂപ്പർവൈസർ (അടിമാലി ഏരിയയിലുള്ളവർക്ക് മുൻഗണന) തസ്തികയിലേക്ക് സയൻസിൽ പ്ലസ് ടു, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ഏതെങ്കിലും പ്രശസ്ത സ്ഥാപനത്തിലെ ബാക്ടീരിയോളജിക്കൽ ലബോറട്ടറിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ടൂ വീലർ ലൈസൻസ്, ആർ.ആൻ.ടി.സി.പിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. ലബോറട്ടറി ടെക്നീഷ്യൻ (മൂന്ന് ഒഴിവ്) തസ്തികയിലേക്ക് സയൻസിൽ പ്ലസ് ടു, ഗവൺമെൻറ് സ്ഥാപനത്തിൽനിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ നിരീക്ഷണം: പരിശോധന സമിതി യോഗം ചേർന്നു തൊടുപുഴ: ബാലനീതി നിയമപ്രകാരം ജില്ലയിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ പരിശോധനക്കും മേൽനോട്ടത്തിനുമായി സർക്കാർ രൂപവത്കരിച്ച പരിേശാധന സമിതിയുടെ പ്രഥമയോഗം ജില്ല ശിശുസംരക്ഷണ യൂനിറ്റിൽ ചേർന്നു. ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പരിശോധന ഉൗർജിതമാക്കാൻ തീരുമാനിച്ചു. ജില്ലയിൽ ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത 59 സ്ഥാപനങ്ങളാണ് ഉള്ളതെന്നും എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തി കുട്ടികളുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുമെന്നും കമ്മിറ്റി ചെയർമാൻ എച്ച്. കൃഷ്ണകുമാർ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ ഡോ. ഇ.കെ. ഖയാസ്, എം.എൻ. പുഷ്പലത, ഡോ. പി.കെ. ഷൈലജ, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ലിസി തോമസ് എന്നിവർ പങ്കെടുത്തു. ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമം, സുരക്ഷിതത്വം, വികസനം, സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ പരാതികളോ ആക്ഷേപങ്ങളോ ഉള്ളവർക്ക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെ 9495675094 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story