Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതറവില പ്രഖ്യാപനം...

തറവില പ്രഖ്യാപനം കർഷകരെ കബളിപ്പിക്കുന്നത്- ഇൻഫാം

text_fields
bookmark_border
കോട്ടയം: കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ചില കാർഷികോൽപന്നങ്ങളുടെ തറവില ഉൽപാദനച്ചെലവി​െൻറ ഒന്നര ഇരട്ടിയായി വർധിപ്പിക്കുന്നുവെന്നുള്ള കേന്ദ്ര സർക്കാറി​െൻറ പ്രഖ്യാപനം കർഷകരെ കബളിപ്പിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. സർക്കാർ നിശ്ചയിച്ച ഉൽപാദനച്ചെലവ് യാതൊരു നീതികരണവുമില്ലാത്തതും യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. 100 കിലോ അരിയുടെ ഉൽപാദനച്ചെലവ് 1166 രൂപ മാത്രമാണെന്നുള്ള കേന്ദ്രസർക്കാറി​െൻറ കണക്ക് തെറ്റാണ്. കാർഷികമേഖലയുമായി ബന്ധമില്ലാത്തവരുടെ ഇത്തരം കണക്കുകൾ കർഷകർക്ക് അപമാനമാണ്. മെത്രാൻ കായലിൽ വിത്തെറിഞ്ഞിട്ട് എന്തുനേട്ടമുണ്ടായെന്നും ഇതിനായി സംസ്ഥാന സർക്കാർ മുടക്കിയ തുക എത്രയെന്നും വെളിപ്പെടുത്താൻ കൃഷിവകുപ്പ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story