Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബേക്കറി...

ബേക്കറി അടിച്ചുതകർത്ത്​ പണവും സ്വർണവും കവർന്ന കേസ്​: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
കോട്ടയം: കുരുമുളക് സ്പ്രേ അടിച്ച് റെയിൽവേ സ്റ്റേഷനു മുന്നിലെ ബേക്കറിയിൽനിന്ന് പണവും സ്വർണമാലയും അപഹരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. വടവാതൂര്‍ ശാന്തിഗ്രാം ഭാഗത്ത് വാടകക്ക് താമസിക്കുന്ന ജോമോന്‍ കെ. ജോസാണ് (35) അറസ്റ്റിലായത്. ബേക്കറി ഉടമക്കുനേരെ കുരുമുളക് സ്പ്രേ അടിക്കുകയും സോഡ കുപ്പി അടക്കം തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 14,000 രൂപയും മൂന്നുപവൻ മാലയും കവരുകയും ചെയ്ത കേസിലാണ് പിടിയിലായത്. കഴിഞ്ഞമാസം 29ന് രാത്രിയാണ് ബ്രദേഴ്‌സ് ബേക്കറി അടിച്ചുതകര്‍ത്തത്. ഓട്ടോയിലെത്തിയ മൂന്നംഗസംഘം കടയിലെത്തി ഗുണ്ടപ്പിരിവ് ചോദിച്ചു. കിട്ടാത്തതിന് അലമാരിയും മിഠായി ഭരണിയുമെല്ലാം അടിച്ചുതകര്‍ത്ത ശേഷം ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. ബേക്കറി ഉടമക്കും ജീവനക്കാരനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവദിവസം തന്നെ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ സംഭവത്തിൽ ഉൾെപട്ട മൂന്നുപേരും അറസ്റ്റിലായി. വടവാതൂരിന് മൂന്നു കിലോമീറ്ററോളം ഉള്ളിലായി ആൾതാമസം ഇല്ലാത്ത പ്രദേശത്തെ പൊന്തക്കാട്ടിലാണ് ജോമോൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സന്ധ്യ ആകുമ്പോൾ പുറത്തിറങ്ങി അക്രമവും പിടിച്ചുപറിയും നടത്തി പുലർച്ച പൊന്തക്കാട്ടിൽ തിരികെ എത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. അനവധി കേസുകളിൽ പ്രതിയായ ജോമോനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഡിവൈ.എസ്.പി ശ്രീകുമാർ, സി.ഐ. സാജു വർഗീസ്, എസ്.ഐമാരായ കബീർ, തോമസ് ജോർജ്, എ.എസ്.ഐ സജികുമാർ.ഐ, സീനിയർ സി.പി.ഒ ജോർജ് വി ജോൺ, ദിലീപ് വർമ്മ, സത്താർ, ഷെമീം, ജിജി മോസസ് എന്നിവരാണ് പിടികൂടിയത്. പരിപാടികൾ ഇന്ന് കോട്ടയം ശാസ്ത്രി റോഡ് ഗ്രേറ്റ് പ്ലാസ: കോട്ടയം ക്രിസ്ത്യന്‍ ബുക് ഫെയര്‍ -10.00 കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, നാമജപ പ്രദക്ഷിണം -6.00 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: ധ്യാനം- 10.30 മാന്നാനം പന്ത്രണ്ടു ശ്ലീഹന്‍മാരുടെ പള്ളി: തിരുനാൾ, കുര്‍ബാന -വൈകു. 5.00 അതിരമ്പുഴ സ​െൻറ് മേരീസ് പള്ളി: ആദ്യവെള്ളിയാചരണം, ഏകദിന കണ്‍വന്‍ഷന്‍ -9.30 കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ: താലൂക്കിലെ റേഷന്‍ വ്യാപാരികളുടെയുടെയും സെയില്‍സ്മാന്‍മാരുടെയും പൊതുയോഗം - 10.00 ഇളങ്ങുളം കെ.വി.എൽ.പി.ജി.എസ് സ്കൂൾ ഒാഡിറ്റോറിയം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചർച്ച- 9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story