Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:12 AM IST Updated On
date_range 5 July 2018 11:12 AM ISTകെവിൻ വധം: ഗൂഢാലോചനയിൽ പങ്കില്ല -രഹ്ന ചാക്കോ
text_fieldsbookmark_border
കോട്ടയം: മകൾ നീനുവുമായുള്ള പ്രണയ വിവാഹത്തെത്തുടർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് രഹ്ന ചാക്കോ. താൻ ഒളിവിൽ പോയിട്ടില്ല. ഗൂഢാലോചനയിൽ പങ്കുമില്ല. ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെൻറ മകൻ കെവിനെ കൊന്നിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നീനുവിനോടുള്ള സ്നേഹക്കൂടുതൽകൊണ്ട് മാത്രമാണെന്നും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോട്ടയത്തെത്തിയ അവർ മാധ്യമങ്ങളോട് പറഞ്ഞു. 'കെവിനുമായുള്ള ബന്ധത്തെക്കുറിച്ച് നീനു ഞങ്ങളോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെവിെൻറ പിതാവിനെ ചെന്നുകണ്ടിരുന്നു. ഒന്നര വർഷമായി കെവിൻ തെൻറയൊപ്പമല്ലെന്നും മാറിത്താമസിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാന്നാനത്ത് എത്തിയപ്പോൾ മൂന്ന് പുരുഷന്മാർ മാത്രമായിരുന്നു അവിടെ താമസം. മകള്‍ പോയശേഷം വീട്ടില്‍ ഭക്ഷണംപോലും വെക്കാറില്ല. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. കെവിനോടും അനീഷിനോടും മകളെ ഒന്ന് കാണിക്കണമെന്നും വിവാഹം നടത്തിത്തരാമെന്നും പറഞ്ഞു. എന്നാൽ, അവർ തയാറായില്ല. മകളുെട സ്വഭാവത്തിൽ ചിലമാറ്റങ്ങൾ കണ്ടപ്പോൾ ചികിത്സിച്ചിരുന്നു. എന്നിട്ടും പൊന്നുപോലെയാണ് വളര്‍ത്തിയത്. കഴിഞ്ഞ പിറന്നാളിന് സ്കൂട്ടിയും വജ്രമോതിരവും സമ്മാനിച്ചു. ഗള്‍ഫില്‍നിന്ന് വന്നതിനുശേഷം മകനെ കണ്ടിട്ടില്ല. മകളുടെ മാനസികാവസ്ഥ അറിയാവുന്നതിനാലാണ് അവളെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്' -രഹ്ന പറഞ്ഞു. ബുധനാഴ്ച കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലെത്തിയ രഹ‌്നയെ ആറുമണിക്കൂറോളമാണ‌് ചോദ്യംചെയ‌്തത‌്. ഇവരുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. തുടർന്ന് ഇൗമാസം 11ന‌് വീണ്ടും ഹാജരാകണമെന്ന‌് നിർദേശം നൽകി വിട്ടയച്ചു. ബുധനാഴ‌്ച രാവിലെ 11ഓടെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട‌് അഞ്ചോടെയാണ‌് അവസാനിച്ചത‌്. നീനുവിന‌് മനോരോഗമുണ്ടെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ചികിത്സയുടേതെന്ന പേരിൽ ചില രേഖകളും പൊലീസിനു നൽകി. ചില ചോദ്യങ്ങൾക്ക‌് വിതുമ്പലോടെയാണ‌് മറുപടി പറഞ്ഞത‌്. ചോദ്യംചെയ്യലിനിടെ പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. കോട്ടയം ക്രൈംബ്രാഞ്ച‌് ഡിവൈ.എസ‌്.പി അശോക്കുമാറിെൻറ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഗൂഢാലോചനയുമായി ഇവരെ നേരിൽ ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണത്തിന‌് നേതൃത്വം നൽകുന്ന ഡിവൈ.എസ‌്.പി ഗിരീഷ‌് പി. സാരഥി വാഹനാപകടത്തെ തുടർന്ന‌് ചികിത്സയിലായതിനാൽ ചോദ്യംചെയ്യലിന‌് എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story