Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദമ്പതികളുടെ ആത്മഹത്യ:...

ദമ്പതികളുടെ ആത്മഹത്യ: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ചെന്നിത്തല

text_fields
bookmark_border
കോട്ടയം: സി.പി.എം ചങ്ങനാശ്ശേരി നഗരസഭ അംഗത്തി​െൻറ പരാതിയെത്തുടര്‍ന്ന് പൊലീസ് കസറ്റഡിയിലെടുത്ത ദമ്പതികളായ സുനിൽകുമാറിനെയും രേഷ്മയെയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസി​െൻറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ചശേഷം പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തി​െൻറ ചൂടാറും മുമ്പെയാണ് മറ്റൊരു കൊടുംക്രൂരതക്ക് പൊലീസ് കൂട്ടുനിന്നത്. പരാതിക്കാരനായ സി.പി.എം കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തതും ക്രൂരമര്‍ദനത്തിന് ഇരയാക്കിയതും. സി.പി.എം നേതാവിനുവേണ്ടി പൊലീസ് വിടുപണി ചെയ്തതി​െൻറ ഫലമാണ് ദമ്പതികളുടെ ദാരുണമരണം. സി.പി.എമ്മി​െൻറ പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story