Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:14 AM IST Updated On
date_range 4 July 2018 11:14 AM ISTവിഷാംശം ചെറുക്കാൻ പുഴമത്സ്യങ്ങൾ ജീവനോടെ
text_fieldsbookmark_border
കോട്ടയം: വിഷാംശെത്ത ചെറുക്കാൻ ജീവനോടെ മത്സ്യവിൽപന. എഴുപുന്ന കാർഷിക പഠനഗവേഷണകേന്ദ്രത്തിെൻറ നേതൃത്വത്തിൽ തൊഴിലാളി കർഷക സംഘമാണ് (ടി.കെ.എസ്) കായൽ മീനുകൾ ജീവനോടെ കോട്ടയത്ത് എത്തിച്ച് വിൽപന നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ കായലുകളിൽനിന്നും പുലർച്ച മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനുകൾ ജീവനോടെ തന്നെ വെള്ളം നിറച്ച ബക്കറ്റിലും പെട്ടികളിലുമാക്കിയാണ് കച്ചവടം. ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ഫോർമലിൻ കലർന്ന മത്സ്യങ്ങൾ എത്തുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. കരിമീൻ, ചെമ്മീൻ, കണമ്പ്, കാരി, നന്തൻ, പള്ളത്തി, കൊയ്പ്പ, തിലോപിയ തുടങ്ങിയ മീനുകളാണുള്ളത്. ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കാനും സംവിധാനമുണ്ട്. 9447152033 എന്ന നമ്പറിൽ വിളിച്ചാൽ മീനുകൾ വീട്ടിലെത്തും. ചുരുങ്ങിയത് 10 കിലോയെങ്കിലും വാങ്ങണം. ഒപ്പം ദൂരമനുസരിച്ചുള്ള വാഹനത്തിെൻറ കൂലിയും നൽകണം. അതേസമയം,വാഹനത്തിൽ വിവിധസ്ഥലങ്ങളിൽ വിൽപനക്കെത്തുേമ്പാൾ സംഘടിത മീൻകച്ചവടക്കാരുെട എതിർപ്പും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story